കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം; സമര സഹായ സമിതി രൂപീകരിച്ചു
കല്‍പ്പറ്റ: ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് 516 ദിവസമായി കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തി വരുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി സമരരംഗത്തിറങ്ങാന്‍ കല്‍പ്പറ്റ എം.ജി.റ്റി ഹാളില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മ തീരുമാനിച്ചു. കാഞ്ഞിരത്തിനാല്‍ ജയിംസ് ഒറ്റക്ക് നടത്തി വരുന്ന ഈ സമരത്തെ ഉദ്യോഗസ്ഥരും സര്‍ക്കാരും കണ്ടില്ലന്ന് നടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്രസ്തുത സമരം ജനകീയമായി ഏറ്റെടുത്ത് ഈ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് കാഞ്ഞിരത്തിനാല്‍ കുടുംബ സമര സഹായ സമിതി രൂപീകരിച്ചത്.
ഭാരവാഹികളായി എന്‍.ടി സുരേഷ് ബാബു (ചെയര്‍), ഷാജു ഗുരുശ്രീ, ജോസഫ് വളയനാര് (വൈ.ചെയര്‍), പി.പി ഷൈജല്‍ (ജന.കണ്), സുനില്‍ കുമാര്‍, സുധീര്‍ കുമാര്‍ (ജോ.കണ്), പി.ടി പ്രേമാനന്ദന് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ തോമസ് അമ്പലവയല്‍, അബ്ദുല്‍ ഖാദര്‍, സാലി റാട്ടകൊല്ലി, ലാലാജി ശര്‍മ, രഘുനന്ദന്, സലീം കാരാടന്‍, മോഹനന്, ഹുസൈന്, അഗസ്ത്യന്, സാം പി മാത്യു, ടി.ആര് ജയകുമാര്‍, മുജീബ് റഹ്മാന്, റഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."