HOME
DETAILS
MAL
റിക്ഷാസ്റ്റാന്ഡുകളില് 'റൊട്ടേഷന്‍' ഏര്‍പ്പെടുത്തും
backup
January 13 2017 | 01:01 AM
നീലേശ്വരം: നഗരസഭയിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ 'റൊട്ടേഷന്‍' സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. കോഡിനേഷന്‍ കമ്മിറ്റി യോഗമാണു ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 16നു ഇതു നിലവില്‍ വരും.
കോഡിനേഷന്റെ നേതൃത്വത്തില്‍ വിതരണം ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കു നഗരത്തിലെ ഏതു റിക്ഷാസ്റ്റാന്ഡിലും പാര്‍ക്കു ചെയ്തു സര്‍വിസ് നടത്താം.
യോഗത്തില്‍ കോഡിനേഷന്‍ ചെയര്മാന് സി വിദ്യാധരന് അധ്യക്ഷനായി. കെ ഉണ്ണിനായര്, ടി.വി നാരായണന്, ഒ.വി രവീന്ദ്രന്, വി.വി സുധാകരന്, വിജേഷ്, ജയരാജന്, ടി.വി ബിജു, രതീഷ്ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."