കെ.എസ്.ഇ.ബി ജീവനക്കാര്‍ രണ്ടു വീടുകള്‍ വൈദ്യുതീകരിച്ചു
ഇരിട്ടി/കൂത്തുപറമ്പ്: കെ.എസ്.ഇ.ബി ജീവനക്കാര്‍ സൗജന്യമായി വൈദ്യുതീകരണം നടത്തി നല്‍കിയതിനെത്തുടര്‍ന്ന് ഇരിട്ടിയിലും കൂത്തുപറമ്പിലുമായി രണ്ടു കുടുംബങ്ങളിലേക്ക് ഇരുള് മാറി വെളിച്ചമെത്തി.
തില്ലങ്കേരി കാരക്കുന്നിലെ കെ.കെ ശാന്തയുടെ വീടാണ് ഇരിട്ടിയിലെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പൂര്‍ണമായും വൈദ്യുതീകരിച്ചത്.
സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി പ്രകാരം ഇവര്‍ക്ക് കണക്ഷനും നല്കി. പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഭാഷ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം പി.വി കാഞ്ചന, അസിസ്റ്റന്റ് എന്‍ജിനിയര്‍ ആനന്ദ്കുമാര്‍, സബ് എന്‍ജിനിയര്‍ രാജേഷ് സംസാരിച്ചു.
സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായാണ് പാട്യം കൊളുത്തുപറമ്പിലെ ചിന്നസ്വാമിയുടെ വീട്ടിലും കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന് പാട്യം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയറിങ് നടത്തി വൈദ്യുതി നല്‍കിയത്.
സ്വിച്ച്ഓണ്‍ കര്‍മം പാട്യം പഞ്ചായത്ത് പ്രസിഡന്റ് വി ബാലന് നിര്‍വഹിച്ചു.
രാജേഷ് മണാട്ട് അധ്യക്ഷനായി. സി മഹിജ, ഭാസുരി, കുറ്റിച്ചി ഭാസ്കരന്, പി കുമാരന്, യു പ്രദീപന്, ശ്രീജിത്ത് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."