ഇന്നത്തെ പി.എസ്.സി വാര്‍ത്തകള്‍; 41 കാറ്റഗറികളിലേക്ക് പുതിയ വിജ്ഞാപനം
കേരള വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി. ക്ലര്‍ക്ക് (തസ്തിക മുഖേന), മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2, പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രോണിക്‌സ്), സ്‌റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് 2 തുടങ്ങിയ സംസ്ഥാന തല, ജില്ലാതല ജനറല്‍ റിക്രൂട്ട്‌മെന്റിനായി വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ- എന്‍ട്രോളജി (കാറ്റഗറി നമ്പര്‍ 339/ 2023), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നിയോനാറ്റോളജി- ഒന്നാം എന്‍.സി.എ ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പര്‍ 363/2023), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നെഫ്രോളജി (കാറ്റഗറി നമ്പര്‍ 520/2023), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നെഫ്രോളജി- ഒന്നാം എന്‍.സി.എ ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പര്‍ 376/2023), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂറോസര്‍ജറി (കാറ്റഗറി നമ്പര്‍ 337/2023).
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂക്ലിയാര്‍ മെഡിസിന്‍ (കാറ്റഗറി നമ്പര്‍ 342/2023), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് സര്‍ജറി (കാറ്റഗറി നമ്പര്‍ 338/2023), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്യാട്രി ഒന്നാം എന്‍.സി.എ വിശ്വകര്‍മ്മ (കാറ്റഗറി നമ്പര്‍ 359/2023), കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കന്നട മീഡിയം) രണ്ടാം എന്‍.സി.എ മുസ് ലിം (കാറ്റഗറി നമ്പര്‍ 747/2022), കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) രണ്ടാം എന്‍.സി.എ- എല്‍.സി/ എ.ഐ (കാറ്റഗറി നമ്പര്‍ 331/2023), വിവിധ ജില്ലകളില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പര്‍ 307/2023, 308/2023), കൊല്ലം ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍- രണ്ടാം എന്‍.സി.എ ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പര്‍ 286/2023), ജയില്‍ വകുപ്പില്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍- എന്‍.സി.എ ഹിന്ദു നാടാര്‍ (കാറ്റഗറി നമ്പര്‍ 276/2023) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."