HOME
DETAILS

ആസ്വാദകരുടെ മനംനിറച്ചു നൃത്തവേദികള്‍

  
backup
January 17, 2017 | 11:57 AM

%e0%b4%86%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a6%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8%e0%b4%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a8

കണ്ണൂര്‍: നിറഞ്ഞു കവിയുന്ന സദസ്...ആസ്വാദകരെ ആനന്ദഭരിതമാക്കുന്ന വേദികള്‍...കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നു പ്രേക്ഷകര്‍ ആനന്ദ ലഹരിയില്‍ ആറാടി.

നൃത്തച്ചുവടുകളുടെ താളലയം കൊണ്ടു സമ്പന്നമായിരുന്നു മിക്ക വേദികളും. പ്രധാനവേദിയായ നിളയും ചന്ദ്രഗിരിയും കബനിയും പമ്പയുമെല്ലാം ആസ്വാദകരെ നിരാശപ്പെടുത്താതെ നിറഞ്ഞാടി. രാവിലെ നിളയൊഴുകിയതു ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടിയോടെയായിരുന്നു.

ഉച്ചയ്ക്കു ശേഷം ഈ വേദിയിലെ മലബാറിന്റെ തനതുകലയായ ഒപ്പനയുമായി മൊഞ്ചത്തിമാരുമെത്തിയതോടെ അരങ്ങ് കൊഴുത്തു. വേദിക്കു മുന്നിലെത്തിയവര്‍ മണിക്കൂറുകളോളം മനംമറന്നിരുന്നു.
രണ്ടാം വേദിയായ കലക്ട്രേറ്റ് മൈതാനിയിലെ ചന്ദ്രഗിരിയില്‍ മുഴങ്ങിയതു ഹൈസ്‌കൂള്‍ വിഭാഗം കേരളനടനത്തിന്റെ താളം. വൈകുന്നേരത്തോടെ തിരുവാതിരച്ചുവടുകളുമായി അംഗനമാരുമെത്തി.

ശ്രീപാര്‍വതിയുടെയും പരമശിവന്റെയുമെല്ലാം സ്തുതികളുമായി അംഗനമാര്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരില്‍ ആസ്വാദനം ഒരു വേള ഭക്തിയുടെ തലത്തിലേക്കുയര്‍ന്നു.
ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടമായിരുന്നു കബനിയുടെ ഇന്നത്തെ ആകര്‍ഷണം.


ലാസ്യഭാവം വിടാതെയെത്തിയ നര്‍ത്തകിമാര്‍ മോഹിനിയാട്ടത്തിന്റെ തനതുശൈലി കൈവിടാതിരിക്കാന്‍ ശ്രദ്ധിച്ചു.
മോഹിനിയാട്ടത്തിനു ശേഷം പഞ്ചവാദ്യമാണ് ഈ അരങ്ങിലെത്തിയതെങ്കിലും താളലയം കൊണ്ട് വേദിയെ സമ്പന്നമാക്കാന്‍ ഈയിനത്തിനും കഴിഞ്ഞു. വൃന്ദവാദ്യത്തോടെയായിരുന്നു പമ്പ ഉണര്‍ന്നതെങ്കിലും പിന്നീട് ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം വേദിയെ ഭാവരാഗതാള ലയത്തിലേക്കുയര്‍ത്തി.

വേദി അഞ്ചായ വളപട്ടണത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടംതുള്ളലും തുടര്‍ന്നു ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ചാക്യാര്‍കൂത്തും അരങ്ങേറി.

ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോടെയെത്തിയ ഈ ഇനങ്ങളും കൂടിയായപ്പോള്‍ അഞ്ചു വേദികളിലുമുയര്‍ന്നതു നൃത്തച്ചുവടിന്റെ താളം. ഒരു വേദിയില്‍പ്പോലും കാണികള്‍ക്കു നിരാശപ്പെടേണ്ടി വന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്തുകൊണ്ട് ഗില്ലിന് ഓപ്പണിങ് സ്ഥാനം നൽകി? മറുപടിയുമായി സഞ്ജു സാംസൺ

Cricket
  •  21 minutes ago
No Image

പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട ഇടം: അൽ-ജഹ്‌റ നേച്ചർ റിസർവ് നവംബർ 9ന് വീണ്ടും തുറക്കും

Kuwait
  •  25 minutes ago
No Image

ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വീണ്ടും വന്‍ ഇടിവ്, പവന് കുറഞ്ഞത് 1400 രൂപ/ kerala gold rate

Business
  •  37 minutes ago
No Image

ഷീറ്റ്, ഓട് റൂഫിങ്ങിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; 100 ച. മീറ്റര്‍ വീടുകള്‍ക്ക് ദൂരപരിധി ഒരു മീറ്റര്‍ മതി

Kerala
  •  an hour ago
No Image

ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു; എതിരാളികൾ കങ്കാരുപ്പട

Cricket
  •  an hour ago
No Image

'മറ്റു രാജ്യങ്ങളുടെ നീക്കങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു' റഷ്യക്ക് പിന്നാലെ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ യു.എസ്; ഉടന്‍ പരീക്ഷണത്തിനൊരുങ്ങാന്‍ യുദ്ധകാര്യവകുപ്പിന് ട്രംപിന്റെ നിര്‍ദ്ദേശം

International
  •  an hour ago
No Image

കെ.എസ്.ആർ.ടി.സിയിൽ ബ്ലാക്ക് സ്മിത്ത് ഗ്രേഡ് 2; മുസ്‌ലിം സംവരണത്തിൽ നിയമനം മുടങ്ങിയിട്ട് ഒമ്പത് വർഷം

Kerala
  •  2 hours ago
No Image

മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

Kerala
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്  മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ; കുടിശിക മുതൽ സ്കോളർഷിപ്പ് വരെ 

Kerala
  •  3 hours ago
No Image

2026ലെ വേള്‍ഡ് ട്രാഫിക്ക് ഉച്ചകോടി ദുബൈയില്‍; പറക്കും ടാക്‌സികളും ഡ്രൈവറില്ലാ കാറുകളും മുഖ്യ വിഷയം

uae
  •  3 hours ago