HOME
DETAILS

'എല്ലാമെല്ലാം പിതാവാണ്'; മുലായത്തിന് വലിയ പ്രാധാന്യം നല്‍കി അഖിലേഷിന്റെ പുതിയ പരസ്യങ്ങള്‍

  
backup
January 17 2017 | 13:01 PM

up-election-malayalam-news

ലക്‌നൗ: പാര്‍ട്ടിയെ പിതാവിന്റെ കയ്യില്‍ നിന്ന് സ്വന്തമാക്കി, സ്വന്തമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, ഒടുവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ ബുദ്ധിപൂര്‍വ്വം സ്വന്തമാക്കി. ഇപ്പോഴിതാ തങ്ങളുടെ എല്ലാമെല്ലാമാണ് മുലായം സിങെന്നു പറഞ്ഞ് അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നു.

മാറിമറിയുകയാണ് യു.പി രാഷ്ട്രീയം. സമാജ്‌വാദി പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പു തന്നെയുണ്ടാക്കി ആദ്യ സ്ഥാനാര്‍ഥി നിര്‍ണയം. അച്ഛന്‍ വേറെ മകന്‍ വേറെയായി... പക്ഷെ, ഇനിയും ഒന്നിക്കാനുള്ള സാധ്യത മങ്ങിയിട്ടില്ലെന്നാണ് അഖിലേഷിന്റെ പുതിയ നീക്കങ്ങള്‍ തെളിയിക്കുന്നത്.

akhilesh-yadav-mulayam-singh-poster_650x400_51484658462

കോണ്‍ഗ്രസുമായി വിശാലസഖ്യമുണ്ടാക്കിയാണ് എസ്.പി ഇപ്രാവശ്യം മത്സരിക്കുന്നത്. ബി.ജെ.പിയെ തറപറ്റിക്കുകയാണ് ലക്ഷ്യം. അതിനു പക്ഷെ, പാര്‍ട്ടിയുടെ മുഖമായ മുലായം സിങിനെ ഒഴിവാക്കിയാല്‍ ചെറിയൊരു തിരിച്ചടിയുണ്ടാവുമെന്ന് അഖിലേഷിനറിയാം. എല്ലാം മുലായത്തിനു വിട്ടുകൊടുത്താല്‍ തന്റെ കൂടെയുള്ളവരെ ചൊടിപ്പിക്കേണ്ടിയും വന്നേക്കാം. തന്ത്രപൂര്‍വ്വമാണ് അഖിലേഷിന്റെ ഓരോ നീക്കവും.

mulayam-singh-akhilesh-yadav-poster_650x400_81484658600

 

അഖിലേഷിനേക്കാളും വലുപ്പത്തിലുള്ള മുലായത്തിന്റെ ഫോട്ടോ പതിച്ച പരസ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കൂടെക്കൂടാം, ഒന്നിച്ചുപോവാം എന്ന് ആഹ്വാനം ചെയ്യുന്ന രീതിയിലാണ് പോസ്റ്ററുകള്‍. അഖിലേഷിന്റെ വിളി മുലായം കേള്‍ക്കുമോയെന്നാണ് ഇനി അറിയേണ്ടത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം നിലമേലിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി

latest
  •  3 days ago
No Image

'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്‍പിക്കാനാവില്ല' ഇസ്‌റാഈല്‍ സൈനിക മേധാവി 

International
  •  3 days ago
No Image

ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ

oman
  •  3 days ago
No Image

വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി

Kerala
  •  3 days ago
No Image

കിളിമാനൂരില്‍ കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  3 days ago
No Image

വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

Kerala
  •  3 days ago
No Image

വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതി ഉത്തരവ് ആശ്വാസകരം, കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടി- അഡ്വ. സുൽഫിക്കർ അലി

National
  •  3 days ago
No Image

സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും

Kerala
  •  3 days ago