നിയാസ് മോന് വിജയത്തിന്റെ ഇരട്ടിമധുരം
കണ്ണൂര്‍: സംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം അറബിക് ഉപന്യാസ രചനയില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ കൊട്ടുക്കര പി.പി.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പി. നിയാസ് മോന് വിജയത്തിന്റെ ഇരട്ടി മധുരം. സര്‍ക്കാര്‍ ചെലവില്‍ ജപ്പാന് സന്ദര്‍ശിക്കാനുള്ള അനുമതിയും കഴിഞ്ഞ ദിവസം മത്സരത്തിനിടെ തേടിയെത്തി.
വര്‍ത്തമാനകാലത്തു മനുഷ്യാവകാശങ്ങളുടെ പ്രസക്തിയെന്ന വിഷയത്തിലാണ് അറബിക് ഉപന്യാസത്തില്‍ ഒന്നാംസ്ഥാനം. നേരത്തെ സംസ്ഥാന ശാസ്ത്രോത്സവത്തോടനുബന്ധിച്ചു നടത്തിയ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ഒന്നാംസ്ഥാനം ലഭിച്ചതിനാണ് സംസ്ഥാന സര്‍ക്കാര്‍ ആറംഗ സംഘത്തോടൊപ്പം ജപ്പാന് സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കിയത്. അടുത്ത ഏപ്രിലിലാണ് ജപ്പാനിലേക്കു പുറപ്പെടുക.
സമസ്ത കേരളാ ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയ പത്താംതരം പൊതുപരീക്ഷയില്‍ ഒന്നാംറാങ്കുകാരന് കൂടിയാണ് ഈ മിടുക്കന്. എസ്.കെ.എസ്.ബി.വി പ്രവര്‍ത്തകനായ നിയാസ് ഇതിനകം മദ്റസാ, സ്കൂള്‍തലങ്ങളിലെ ഒട്ടുമിക്ക മത്സരപരീക്ഷളിലും കലാമേളകളിലും ഒട്ടേറെ സമ്മാനങ്ങളും നേടി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കലോത്സവത്തില്‍ അറബിക് പ്രസംഗത്തില്‍ ഒന്നാം സ്ഥാനക്കാരനാണ്. നെടിയിരിപ്പ് മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശിയും കൊട്ടുക്കര പി.പി.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനുമായ ജമാലുദ്ദീന്റെയും ഹഫ്സത്തിന്േയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."