10 ദിവസത്തിനിടെ 14 കിലോ സ്വര്‍ണം ഹൈടെക് തന്ത്രവുമായി കള്ളക്കടത്തുകാര്‍
കൊണ്ടോട്ടി: 10 ദിവസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്14 കിലോ സ്വര്‍ണം. ഏഴുകിലോ സ്വര്‍ണാഭരണങ്ങളും ഏഴുകിലോ സ്വര്‍ണക്കട്ടികളുമാണ് കണ്ടെത്തിയത്. സ്വര്‍ണം ഒളിപ്പിക്കുന്ന പുതിയ തന്ത്രങ്ങളാണ് അധികൃതരെ ഞെട്ടിക്കുന്നത്.
വിദഗ്ധമെക്കാനിക്കുകളുടെ പരിശീലനത്തോടെയാണ് സ്വര്‍ണക്കടത്തിന് സാധ്യമാകുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇലക്ട്രോണിക് സാധനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു നല്‍കുന്ന സംഘം വിദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംശയം. ഇലക്ട്രോണിക്കുകളുടെ ഭാഗമായി തന്നെ മുറിച്ച് അകത്ത് ഒളിപ്പിക്കുന്നതായാണ് കാണുന്നത്.
കഴിഞ്ഞ 8ന് കോഴിക്കോട് അത്തോളി റമീസ് അബ്ദുള്‍ റസാഖ്(28) കാര്‍വാഷിംഗ് യന്ത്രത്തിന്റെ മോട്ടോറിനകത്തും പമ്പ് സെറ്റിനകത്തുമായാണ് 3.466 കിലോ സ്വര്‍ണം കടത്തിയത്. മോട്ടോറിനകത്തെ സ്റ്റീല്‍ കൊണ്ടുള്ള സിലണ്ടറിനുളളില്‍ സ്വര്‍ണം മുറിച്ച് നിക്ഷേപിച്ച രീതിയിലായിരുന്നു. അതിവിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ചിട്ടുള്ളത്. മോട്ടോര്‍ അഴിച്ചെടുത്തപ്പോഴും സ്വര്‍ണം കണ്ടില്ല. ചെറിയ സിലണ്ടര്‍ മുറിച്ചെടുത്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മോട്ടോറിന്റെ സ്‌പെയര്‍ പാര്‍ട്‌സിനകത്ത് വിദഗ്ധമായി സ്വര്‍ണമൊളിപ്പിക്കുന്ന തന്ത്രം കസ്റ്റംസിനേയും ഞെട്ടിച്ചിരിക്കുകയാണ്. വിദഗ്ധരുടോയോ നിര്‍മാണ കമ്പനികളുടേയോ കൈകടത്തിലില്ലാത്തെ ഇത് സാധ്യമാകില്ലെന്നാണ് അധികൃതര്‍ പറയുന്നുത്.
കഴിഞ്ഞ11 നാണ് സി.ഐ.എസ്.എഫ് വിഭാഗം ഏഴുകിലോ സ്വര്‍ണം പിടികൂടി ആദായ നികുതി വകുപ്പിന് കൈമാറിയത്. മഹാരാഷ്ട്ര സ്വദേശി കരണ്‍ചന്ദില്‍ നിന്നാണ് ആഭരണങ്ങള്‍ പിടിച്ചത്. ഇയാള്‍ക്ക് 28ലക്ഷം രൂപ പിഴചുമത്തി കേസെടുത്തു. മുംബൈയില്‍ നിന്ന് നികുതി വെട്ടിച്ച് ജ്വല്ലറികളിലേക്ക് എത്തിച്ച സ്വര്‍ണാഭരണങ്ങളായിരുന്നു പിടിച്ചെടുത്തത്. ലേഡീസ് ബാഗില്‍ വളയങ്ങളാക്കി ഘടിപ്പിച്ചു കടത്തിയ 31 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് പിടികൂടിയത്. ഇന്നലെ ഡി.ആര്‍ ഐ പിടികൂടിയ 2.750 കിലോ സ്വര്‍ണം മിക്‌സിയുടെ മോട്ടോറിനുളളിലാണ് ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരം ലഭിക്കുമ്പോള്‍ മാത്രമാണ് ഇതെല്ലാം കണ്ടെത്താനാകുന്നത്. നോട്ട് നിരോധനത്തിന് ശേഷം വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പിടിമുറുക്കുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."