HOME
DETAILS

ജെല്ലിക്കെട്ട് നിരോധനം: തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുന്നു

  
backup
January 19 2017 | 05:01 AM

%e0%b4%9c%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-5

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളജ് വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങിയതോടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. അതേസമയം വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പനീര്‍സെല്‍വം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. പ്രക്ഷോഭത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് കോളജുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.


ചൊവ്വാഴ്ചയാണ് ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നും മൃഗങ്ങളെ ക്രൂരവിനോദത്തിനിടയാക്കരുതെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച പീപ്പിള്‍സ് ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്(പെറ്റ) എന്ന സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഇന്നലെ മറീന ബീച്ചില്‍ സംഘടിച്ചതോടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി മാറിയിട്ടുണ്ട്.

 

protest-in-chennai_5f9d1b04-ddf5-11e6-8bc2-389d9c78b3df

 

പ്രശ്‌ന പരിഹാരത്തിനായി ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍, വിദ്യാഭ്യാസ മന്ത്രി എം.കെ പാണ്ഡ്യരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിക്കാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ തെരുവിലേക്കിറങ്ങിയത്. നാമക്കലില്‍ കോടതി ബഹിഷ്‌കരിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചതും പ്രതിഷേധത്തിന് വഴിത്തിരിവുണ്ടാക്കുകയാണ്.

മധുരയില്‍ ജെല്ലിക്കെട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് സമരം നടത്തിയവര്‍ക്കുനേരെ ലാത്തി വീശുകയും അറസ്റ്റ് ചെയ്തതും സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കാന്‍ കാരണമായത്. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പൊലിസ് അറസ്റ്റ് ചെയ്ത യുവാക്കളെ വിട്ടയയ്ക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago