മഹീന്ദ്ര യു 321 ഫെബ്രുവരിയില്‍ എത്തും
ഇന്നോവയോട് മത്സരിക്കാന്‍ മഹീന്ദ്ര അടുത്ത മാസം ഇറങ്ങും. മഹീന്ദ്രയുടെ യു 321 ആണ് ഇന്നോവയോട് മത്സരിക്കുവാനായി ഫെബ്രുവരിയില്‍ എത്തുക. 1.6 ലിറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 130ബി.എച്ച്.പി കരുത്തും 300 എന്‍.എം ടോര്‍ക്കുമുണ്ട്.
മഹീന്ദ്രയും സാങ് യോങും സംയുക്തമായി വികസിപ്പിച്ച എന്‍ജിന് 18 കിലേമീറ്റര്‍ മൈലേജുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന രാജ്യാന്തര വാഹന മേളയില്‍ മഹീന്ദ്ര പുതിയ എംയുവിയെ പുറത്തിറക്കും. മോണോകോക്ക് ബോഡി ഡിസൈനിലെത്തുന്ന വാഹനത്തില്‍ പ്രീമിയം ഫീച്ചറുകളുണ്ട്. ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് എം.പിയുടെ രൂപകല്‍പ്പന.
രാജ്യാന്തര വിപണിയില്‍ സാങ് യോങിനുള്ള ടുറിസ്‌മോ എം.പിയുടെ ഡിസൈന്‍ ഘടകങ്ങള്‍ മഹീന്ദ്രയുടെ എംപിവിയലും ഉള്‍പ്പെടുത്തിയേക്കാം. വാഹനത്തിന് ഉള്‍ഭാഗത്ത് കൂടുതല്‍ സൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാങുമാവും പുതിയ എംപിവിക്കുണ്ടാവുക. പുതിയ സ്‌കോര്‍പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണ് എംപിവിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."