തൊഴിലാളി മുന്നേറ്റത്തിനുതകുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന് കഴിയണം: കെ.പി രാജേന്ദ്രന്‍
കോട്ടയം: പ്രകടമായ തൊഴിലാളി മുന്നേറ്റം സാധ്യമാക്കും വിധം തീരുമാനങ്ങള്‍ ഏറ്റെടുക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിന് കഴിയണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്‍.വിവിധആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി സംഘടിപ്പിച്ച രാപ്പകല്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടച്ചിട്ട കശുവണ്ടി ഫാക്ടറികളും പൂട്ടിക്കിടക്കുന്ന തോട്ടങ്ങളും ഏറ്റെടുക്കുന്നതിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാട്ടണം. പഴയ പൊലിസ് സ്റ്റേഷന്‍ മൈതാനത്ത് ബി കെ എം യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍ രാപ്പകല്‍ സമര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ ജോണ്‍ വി ജോസഫ് അധ്യക്ഷത വഹിച്ചു.സംഘാടക സമിതി സെക്രട്ടറി സെക്രട്ടറി ടി.സി ബിനോയ് സ്വാഗതം പറഞ്ഞു. ബി രാമചന്ദ്രന്‍ നന്ദി പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍,ട്രേഡ് യൂനിയന്‍ നേതാക്കളായ അഡ്വ. വി.ബി ബിനു,ആര്‍ സുശീലന്‍, ടി .എന്‍ രമേശന്‍, അഡ്വ. സി. ജി സേതുലക്ഷ്മി, പി സുഗതന്‍, ലീനമ്മ ഉദയകുമാര്‍, പി പ്രദീപ്, ഇ.എന്‍ ദാസപ്പന്‍, പ്രകാശ് എന്‍ കങ്ങഴ, ബി രാമചന്ദ്രന്‍, അരുണ്‍ കൃഷ്ണന്‍,ബിനു ബോസ്,അനിയന്‍ മാത്യു തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ പ്രസംഗിച്ചു.
എം .ജി ശേഖരന്‍,കെ .ടി പ്രമദ്,പി.കെ ഷാജകുമാര്‍,ടി.കെ ശിവന്‍, കെ.ടി തോമസ്,എന്‍ ജയപ്രകാശ്, കെ.ഡി വിശ്വനാഥന്‍, ടി.എം സദന്‍, കെ.ഐ കുഞ്ഞച്ചന്‍, കെ.എസ് രത്‌നാകരന്‍, ബാബു കെ ജോര്‍ജ്ജ്, സി.എം മോഹനന്‍, എന്‍.ബി ജനാര്‍ദ്ദനന്‍, സൗദാമിനി തങ്കപ്പന്‍, ബാബു കെ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."