രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന: ഇലക്ടറല്‍ ബോണ്ട് വിജ്ഞാപനമായി
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്നലെ ബജറ്റ് പ്രഖ്യാപനമായിട്ടാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്.
ഇന്ത്യന്‍ പൗരനോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കോ ഇലക്ടറല്‍ ബോണ്ട് വാങ്ങിക്കാം. എത്ര തുകയാണോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നത് അതിന്റെ മൂല്യത്തോടു ചേര്‍ന്ന 1000,10,000, ഒരു ലക്ഷം,10 ലക്ഷം, ഒരു കോടി എന്നിങ്ങനെ പ്രോമിസറി നോട്ടുകള്‍ എസ്.ബി, ഐയുടെ പ്രത്യേക ശാഖകളില്‍ നിന്ന് ഇടപാടുകാര്‍ക്കു വാങ്ങാം.
ഇലക്ടറല്‍ ബോണ്ട് ബാങ്കില്‍ നിന്ന് വാങ്ങിയാല്‍ അതിന് 15 ദിവസത്തെ കാലാവധി മാത്രമാണ് ഉണ്ടായിരിക്കുക. 1951ലെ ജനപ്രാതിനിധ്യനിയമം 29 എ വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ ബോണ്ട് വഴി സംഭാവന നല്‍കാന്‍ കഴിയൂ. അവസാന പൊതു തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ ഒരു ശതമാനമെങ്കിലും നേടിയ പാര്‍ട്ടികള്‍ക്ക് മാത്രമേ ഇലക്ടറര്‍ ബോണ്ട് വഴി സംഭാവന നല്‍കാന്‍ കഴിയൂ.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന10 ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ ബാങ്കില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വാങ്ങിക്കാന്‍ കഴിയൂ. ജനുവരി, ഏപ്രില്‍,ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലായിരിക്കും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തുക. ബാങ്ക് വഴി മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ടറല്‍ ബോണ്ട് മാറിയെടുക്കാനാകൂ.
ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന നല്‍കണമെങ്കില്‍ അത് ബാങ്കില്‍ നിന്ന് ബോണ്ടുകളായി വാങ്ങി നല്‍കാം.10,000 രൂപയാണ് നല്‍കുന്നതെങ്കില്‍ ഇത് 10 ബോണ്ടുകളായിട്ടാണ് വാങ്ങിക്കാവുന്നത്. ഇത് കൈമാറി കിട്ടിയാല്‍ ആ പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ പണമെത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ സുതാര്യത ലക്ഷ്യം വച്ചാണ് ഇത്തരമൊരു നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്. ഇത് നടപ്പിലാകുന്നതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് അവലംബിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചെയ്യും.
ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്നലെ അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."