HOME
DETAILS
MAL
പെട്ടിക്കട കത്തിച്ചവരെ അറസ്റ്റ് ചെയ്യണം: ദലിത് കോണ്‍ഗ്രസ്
backup
January 03 2018 | 08:01 AM
താമരശേരി: ചുങ്കം ചെക്ക്പോസ്റ്റിനടുത്ത് ഇരുമ്പിന്ചീടന് റോഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കട കത്തിച്ച സാമൂഹ്യദ്രോഹികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പെട്ടിക്കട ഉടമ മിനിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഭാരതീയ ദലിത് കോണ്‍ഗ്രസ് താമരശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗത്തില്‍പെട്ട മിനിയുടെയും കുടുംബത്തിന്റെയും ഏക വരുമാന മാര്‍ഗമായിരുന്നു ഈ പെട്ടിക്കട. അക്രമത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് വേലായുധന് പള്ളിപ്പുറം അധ്യക്ഷനായി. സെക്രട്ടറി പി.എം അനില്‍കുമാര്‍, കെ. ഗോപാലന്, കുമാരന്, ഐ.കെ ഭാസ്ക്കരന്‍, കെ.കെ വിനോദ്, കെ.കെ ശരത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."