കാണാതായ വിദ്യാര്‍ഥിനിയെ നാലംഗ സംഘത്തോടൊപ്പം രാജസ്ഥാനില്‍ കണ്ടെത്തി
തേഞ്ഞിപ്പലം: ചേലേമ്പ്രയിലെ ബന്ധുവീട്ടില്‍ നിന്നു കാണാതായ പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെയും നാലംഗ സംഘത്തെയും രാജസ്ഥാനിലെ അജ്മീറില്‍ പൊലിസ് കണ്ടെത്തി. രണ്ടാഴ്ച മുമ്പാണ് തിരൂര്‍ സ്വദേശി പുന്നേക്കാട്ട് ബാബുവിന്റെ മകള്‍ ധനശ്രീയെ ചേലേമ്പ്ര കൊളക്കാട്ടുചാലിയിലെ അമ്മാവന്റെ വീട്ടില്‍ നിന്ന് കാണാതായത്.
താമരശേരി തവര കുന്നുമ്മല്‍ അബ്ദുസമദി( 19)ന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിപ്രകാരം തേഞ്ഞിപ്പലം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അജ്മീറില്‍ നിന്നും കാണാതായ പെണ്‍കുട്ടിയടക്കം നാല് പേര്‍ പൊലിസ് പിടിയിലായത്.
അബ്ദുസമദിന്റെ സുഹൃത്തും താമരശേരി സ്വദേശിയുമായ ഓടച്ചാലില്‍ മുഹമ്മദ് ഷാഫിയും ഇയാളുടെ കാമുകിയുമായ 18 കാരിയുമാണ് പൊലിസ് പിടിയിലായത്. പരാതി ലഭിച്ച ദിവസം തന്നെ പൊലിസ് വയനാട്, താമരശേരി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഇവര്‍ കേരളം വിട്ടെന്ന് മനസിലാക്കിയ പൊലിസ് മലപ്പുറം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.
ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നേരിട്ട് പോയി വിശദമായി അന്വേഷിച്ചെങ്കിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്നതിനാല്‍ കണ്ടെത്താനായില്ല. പെണ്‍കുട്ടിയെ കാണാതായതു മുതല്‍ പൊലിസ് അബ്ദുസമദിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം അബ്ദുസമദിന്റെ മാതാവിന് വന്ന ഫോണ്‍ കോളിന്റെ വിശദാംശം പരിശോധിച്ചപ്പോഴാണ് ഇവര്‍ രാജസ്ഥാനിലുണ്ടെന്ന് പൊലിസിന് വ്യക്തമായത്. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലിസ് അജ്മീര്‍ പൊലിസുമായി ബന്ധപ്പെടുകയും നാലു പേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനത്തോടെ തട്ടിക്കൊണ്ടുപോകല്‍ റാക്കറ്റാണ് പിന്നിലെന്ന് വ്യാപമായി പ്രചരിച്ചിരുന്നു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെയാണ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയതെന്ന പരാതിയെ തുടര്‍ന്ന് താമരശ്ശേരി സ്വദേശി കൃഷ്ണമൂര്‍ത്തി, സെറീന, ഭര്‍ത്താവ് ഷിഹാബുദ്ദീന്‍ എന്നിവരെ തേഞ്ഞിപ്പലം പൊലിസ് അറസ്്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."