വിവരാവകാശത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവരാവകാശദിനാചരണത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുള്ള മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരാവകാശനിയമത്തില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കുന്ന യാതൊരു നടപടിയും കേരളത്തിലെ ഇടതുസര്‍ക്കാരില്‍ നിന്നുണ്ടാവില്ലെന്നും മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമം വഴി ചോദിച്ചിട്ടും കൊടുക്കാതിരുന്ന മുന്‍സര്‍ക്കാരിനെപ്പോലെയാണ് ഈ സര്‍ക്കാരും എന്ന് വരുത്തിത്തീര്‍ത്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താല്‍പര്യത്തിലല്ല. ആ നിയമത്തിനു വേണ്ടി ദീര്‍ഘകാലം പൊരുതിയ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന തന്നില്‍നിന്ന് മറിച്ചൊരു സമീപനം ഉണ്ടാവുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. വിവരാവകാശം സംബന്ധിച്ച നിലപാടില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ടാകാം. എന്നാല്‍ തെറ്റിദ്ധാരണ പരത്തുന്നവരെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ചുമതലയുള്ളവര്‍ മറിച്ചൊരു നിലപാടെടുത്താല്‍ എന്തുചെയ്യുമെന്നും സി.പി.ഐയേയും കാനത്തെയും പേരെടുത്തു പറയാതെ പ്രസ്താവനയില്‍ ചോദിക്കുന്നു.
രേഖകള്‍ ഇരുമ്പ് മറയ്ക്ക് അകത്താവേണ്ട കാര്യമില്ലെന്നും പൊതുജീവിതത്തിലെ ശുദ്ധിനിലനിറുത്താനുള്ള സുതാര്യതയാണ് വിവരാവകാശനിയമം കൊണ്ട് ഉദ്ദേശിച്ചതെന്നുമാണ് താന്‍ പ്രസംഗത്തില്‍ പറഞ്ഞത്. ഈ നിയമം ദുരുപയോഗിക്കുന്നവരുണ്ടെന്നും ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവരില്ലെന്ന് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ക്ക് പറയാന്‍ പറ്റുമോ?. കമ്മിഷനുള്ള അധികാരത്തെക്കുറിച്ച് കമ്മിഷനെത്തന്നെ ഓര്‍മിപ്പിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."