HOME
DETAILS

'തടവുകാരെ കൈമാറാതെ ഇസ്‌റാഈലുമായി ഒരു ചര്‍ച്ചക്കുമില്ല'  ഹമാസ് 

  
Web Desk
February 24, 2025 | 9:36 AM

Hamas Rejects Mediation Talks with Israel Until Palestinian Prisoners Are Released

തിരിച്ചു വിളിച്ച തടവുകാരെ മോചിപ്പിക്കാതെ ഇസ്‌റാഈലുമായി ഇനി സന്ധി സംഭാഷണത്തിനില്ലെന്ന് പ്ഖ്യാപിച്ച് ഹമാസ്. ശനിയാഴ്ച മോചിപ്പിക്കാന്‍ സമ്മതിച്ച പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതുവരെ മധ്യസ്ഥര്‍ വഴി ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് മഹ്മൂദ് മര്‍ദവി വ്യക്തമാക്കി. ഇസ്‌റാഈലി തടവുകാരുടെയും മൃതദേഹങ്ങളുടെയും മോചനത്തിന് പകരമായി വിട്ടയക്കാമെന്ന് പറഞ്ഞ  ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പുള്ള ഒരു നടപടിയെക്കുറിച്ചും ഞങ്ങള്‍ ചിന്തിക്കുന്നില്ല. മധ്യസ്ഥര്‍ ഇടപെട്ടാലും ശത്രുക്കളുമായി അത്തരമൊരു കൈകോര്‍ക്കലിന് ഞങ്ങള്‍ തയ്യാറല്ല- ടെലഗ്രാമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. 

വാഗ്ദനം പാലിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശത്രുക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണം- അദ്ദേഹം ആവശ്യപ്പെട്ടു. 

കഴിഞ്ഞദിവസം മൂന്നു തടവുകാരെ ഹമാസ് മോചിപ്പിച്ചിരുന്നു. പകരം ഇസ്‌റാഈല്‍ ജയിലില്‍നിന്ന് വിട്ടയച്ച 620 തടവുകാരെ തിരിച്ചുവിളിക്കുകയും മോചിപ്പിക്കുന്നത് നീട്ടിവച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. തടവുകാരെ ഹമാസ് പൊതുപരിപാടി നടത്തി വിട്ടയക്കുന്നത് മനുഷ്യത്വത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് മോചിപ്പിക്കുന്നത് നിര്‍ത്തിവച്ചത്. ഹമാസ് തടവുകാരെ മോചിപ്പിക്കുമ്പോള്‍ പൊതുവേദിയില്‍ അവരെ പ്രദര്‍ശിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ രീതിയിലാണെന്നും നെതന്യാഹുവിന്റെ ഓഫിസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം ഗസ്സയിലെ നുസൈറത്തില്‍ മൂന്ന് ഇസ്‌റാഈല്‍ തടവുകാരെ മോചിപ്പിക്കുന്ന ചടങ്ങില്‍ അതിലൊരാള്‍ ഹമാസ് സേനാംഗങ്ങള്‍ക്ക് ചുംബനം നല്‍കുന്നത് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്‌റാഈലിന്റെ തീരുമാനം. ഇസ്‌റാഈലിലെ ജയിലില്‍ നിന്ന് 620 തടവുകാരെ മോചിപ്പിച്ച് ബസില്‍ കയറ്റി ഫലസ്തീനിലേക്ക് യാത്ര തുടങ്ങിയിരുന്നു. ഇതിനിടെയാണ് അവരെ തിരിച്ചുവിളിച്ചത്. എന്നാല്‍, ഇസ്‌റാഈല്‍ ആരോപണം തെറ്റാണെന്നും തടവുകാരെ വിട്ടയക്കുന്നതില്‍ ഒഴിഞ്ഞുമാറാനുള്ള നീക്കമാണെന്നും ഹമാസ് ആരോപിച്ചു.

അതിനിടെ, ഗസ്സയില്‍ ഏതുനിമിഷവും ആക്രമണം പുനരാരംഭിക്കുമെന്നും യുദ്ധത്തിലൂടെ ലക്ഷ്യങ്ങളെല്ലാം നേടുമെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി മുഴക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 620 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് നിര്‍ത്തിവച്ച ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.

ഇതോടെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച പ്രതിസന്ധിയിലായി. അതിനിടെ, വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് ഇസ്‌റാഈല്‍.

 

Hamas has announced that it will not engage in any further peace talks or mediation with Israel until Palestinian prisoners are released



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  5 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  5 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  5 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  5 days ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  5 days ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  5 days ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  5 days ago
No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  5 days ago