HOME
DETAILS

ശിരുവാണിയിലെ വെള്ളം തുറന്നുവിടണമെന്ന് കേരളത്തോട് തമിഴ്‌നാട്

  
backup
January 25 2017 | 19:01 PM

%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1

പാലക്കാട്: ആളിയാറിലെ അവകാശപ്പെട്ട ജലം വിട്ടു തരാന്‍ തയാറാവാത്ത തമിഴ്‌നാട്, കേരളത്തിലെ ശിരുവാണി ഡാമിലെ മുഴുവന്‍ വെള്ളവും വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് കേരളചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാര്‍ ശിരുവാണിയിലെ വെള്ളത്തിന്റെ അളവ് സംബന്ധിച്ച് അന്തര്‍ സംസ്ഥാന നദീജല ബോര്‍ഡിലെ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
ശിരുവാണി ഡാമിലെ ജലനിരപ്പ് മുന്‍പെങ്ങുമില്ലാത്തവിധം താഴ്ന്നിട്ടുണ്ട്. ഇപ്പോള്‍ ഡാമിനകത്തു ചാല് കീറി കോയമ്പത്തൂരിലേക്ക് വെള്ളം കൊണ്ടുപോകുന്നുമുണ്ട്. ഡാമിലെ കരുതല്‍ ശേഖരം കൂടി നല്‍കണമെന്നാണത്രെ തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുള്ളത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ജില്ലകളിലേക്കുള്ള കുടിവെള്ളം ശിരുവാണി ഡാമില്‍ നിന്നാണ് നല്‍കുന്നത.്
ശിരുവാണിയില്‍ ഇപ്പോള്‍ കരുതല്‍ ശേഖരത്തിനുള്ള വെള്ളമേ ഉള്ളുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അത് വന്യജീവികള്‍ക്കു കുടിക്കാന്‍ ആവശ്യമുണ്ടെന്നും അവര്‍ പറയുന്നു. മലമ്പുഴയിലെ ആട്ടുമലയില്‍ നിന്നും, വാളയാര്‍ ഡാമില്‍ നിന്നും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വെള്ളം ചോര്‍ത്തുന്നതും പതിവാണ്.
കേരളത്തില്‍ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം,തൂണക്കടവ്, പെരുവാരിപ്പള്ളം എന്നീ ഡാമുകളില്‍ നിന്നുള്ള മുഴുവന്‍ വെള്ളവും തമിഴ്‌നാടാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
മഴയില്ലെന്ന കാരണം പറഞ്ഞു കേരളത്തിന് കരാര്‍ പ്രകാരം ആളിയാറില്‍ നിന്നും നല്‍കാനുള്ള വെള്ളം പോലും വിട്ടുനല്‍കാതെ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ് തമിഴ്‌നാട്. കരാര്‍ അനുസരിച്ചു കേരളത്തിന് ഏഴേകാല്‍ ടി.എം.സി. വെള്ളം വിട്ടു നല്‍കണം. ഇതുവരെ കിട്ടിയത് 2.78 ടി.എം.സി. വെള്ളമാണെന്ന് ജലസേചന വകുപ്പ് വ്യക്തമാക്കുന്നു.
ഭാരതപ്പുഴ വരണ്ടു. വെള്ളമില്ലാതെ ജലസേചന പദ്ധതികള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാണ്. ദിവസം 192 ഘനയടി വെള്ളം കോണ്ടൂര്‍ കനാലിലൂടെ തമിഴ്‌നാട് കടത്തുമ്പോള്‍, കേരളത്തിന് 90 ഘനയടി മാത്രമാണ് വിട്ടു നല്‍കുന്നത്. ഇതിനിടയില്‍ അട്ടപ്പാടിയിലെ ഭവാനി പുഴയില്‍ ചെക്കുഡാം പണിയാന്‍ ഗ്രാമ പഞ്ചായത്ത് പദ്ധതി തയാറാക്കുന്നതിനെതിരെയും തമിഴ്‌നാട് രംഗത്തിറങ്ങിയിരിക്കുകയാണ്. തടയണ നിര്‍മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
കേരളത്തില്‍ അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. വെള്ളത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടിന്റെ ശുഷ്‌ക്കാന്തി കേരളം കാണിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago