HOME
DETAILS
MAL
ആതിരപ്പിള്ളി ഉപേക്ഷിച്ചിട്ടില്ല; കെ.എസ്.ഇ.ബി സാമ്പത്തിക പ്രതിസന്ധിയില്‍: എം.എം മണി
backup
January 29 2017 | 06:01 AM
തിരുവനന്തപുരം: കെ.എസ്.ഇ.ബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഏകദേശം 6000 കോടി രൂപയുടെ ബാധ്യതയാണ് കെ.എസ്.ഇ.ബിക്കുള്ളതെന്നും മണി പറഞ്ഞു. എന്നാല്‍, ബാധ്യതയുടെ പേരില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ ആതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് ആവശ്യമായ കേന്ദ്ര അനുമതിയെല്ലാം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പദ്ധതി തടസ്സമായി നില്‍ക്കുന്നത് വിവാദങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."