HOME
DETAILS
MAL
ഇടതു സര്‍ക്കാര്‍ വിവരാവകാശ കമ്മീഷനെ നിശ്ചലമാക്കി- ചെന്നിത്തല
backup
January 30 2017 | 06:01 AM
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ സംസ്ഥാന വിവരാവകാശ കമ്മീഷനെ നിശ്ചലമാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭായോഗത്തിലെ ചില തീരുമാനങ്ങള്‍ പുറത്തു വിടില്ലെന്ന ദുശ്ശാഠ്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിലാണ് ചെന്നിത്തലയുടെ ആവശ്യം.
മുഖ്യമന്ത്രിയുടെ മുന്‍ നിലപാടുകള്‍ക്ക് കടകവിരുദ്ധമാണിത്. നിലപാടു മാറ്റത്തിന് കേരളം ഒരിക്കലും മാപ്പു തരില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."