മണ്‍ട്രോതുരുത്ത് വേലിയേറ്റം: അടിയന്തര നടപടി വേണമെന്ന് ജില്ലാ വികസന സമിതി
കൊല്ലം: മണ്‍ട്രോതുരുത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വേലിയേറ്റത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കുന്നതിനും ദുരന്തത്തില്‍ കഴിയുന്ന പ്രദേശവാസികള്‍ക്ക് സഹായമെത്തിക്കുന്നതിനും അടിയന്തര നടപടി വേണമെന്ന് ജില്ലാ വികസന സമിതിയില്‍ ആവശ്യം.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയാണ് വിഷയം അവതരിപ്പിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുന്ന സാഹചര്യം ആശങ്കയുണര്‍ത്തുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. സ്ഥിതി സംബന്ധിച്ച് സര്‍ക്കാരിന് അടിയന്തര റിപ്പോര്‍ട്ട് നല്‍കുമെന്ന് യോഗത്തില്‍ അധ്യക്ഷയായിരുന്ന ജില്ലാ കലക്ടര്‍ മിത്ര റ്റി അറിയിച്ചു. അഷ്ടമുടിക്കായലിന്റെയും മണ്‍ട്രോതുരുത്തിന്റെയും സംരക്ഷണത്തിനായി വിപുലമായ പദ്ധതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി ജലസേചന വകുപ്പ് അധികൃതര്‍ വികസന സമിതിയില്‍ അറിയിച്ചു.
ജില്ലയിലെ കുടിവെള്ള ക്ഷാമം നേരിടുന്നതിന് ടാങ്കറുകളില്‍ ജല വിതരണം മുന്‍വര്‍ഷങ്ങളിലേതുപോലെ നടത്തണമെന്ന് ജില്ലാ വികസന സമിതി പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എം.എല്‍.എ മാരായ ജി.എസ് ജയലാല്‍, എം. നൗഷാദ്, ആര്‍. രാമചന്ദ്രന്‍ എന്നിവര്‍ സംയുക്തമായാണ് പ്രമേയം അവതരിപ്പിച്ചത്. കിയോസ്‌കുള്‍ സ്ഥാപിച്ചുകൊണ്ടുള്ള ജലവിതരണംകൊണ്ടുമാത്രം ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ സാധ്യമല്ലെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. ചവറ മണ്ഡലത്തില്‍ കുഴല്‍ കിണറുകള്‍ കുഴിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളില്‍ സാങ്കേതിക തടസങ്ങള്‍ നീക്കി പദ്ധതി നടപ്പാക്കുന്നതിന് ഭൂജല വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എന്‍. വിജയന്‍പിള്ള എം.എല്‍.എ ആവശ്യപ്പെട്ടു.
കൊല്ലം ബീച്ചില്‍ ഉന്തുവണ്ടികളിലും മറ്റും വില്‍പ്പന നടത്തുന്ന ഐസ്‌ക്രീം, മിനറല്‍ വാട്ടര്‍ തുടങ്ങിവയുടെ ഗുണനിലവാരം സംബന്ധിച്ച പരിശോധനകള്‍ ആരംഭിച്ചതായി ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ കെ അജിത്കുമാര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവേലിനെ അറിയിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ആശ അജിത്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ആര്‍ മണിലാല്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."