നാഗാലാന്റ് പ്രാദേശിക തെരഞ്ഞെടുപ്പ് മാറ്റി
കൊഹിമ: നാഗാലാന്റില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്പ്പെടുത്തിയതിനെതിരായി ഉയര്‍ന്ന പ്രതിഷേധം ശക്തമായതോടെ തെരഞ്ഞെടുപ്പ് രണ്ടുമാസത്തേക്ക് നീട്ടി. നേരത്തെയുള്ള പ്രഖ്യാപനപ്രകാരം ഇന്നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരേ ഗോത്ര വിഭാഗക്കാരുടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് തെരഞ്ഞെടുപ്പ് പ്രതിസന്ധിയിലായത്. തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സര്‍ക്കാരും ഇതിനെതിരേ ഗോത്ര സംഘടനകളും രംഗത്തെത്തിയതോടെ സംസ്ഥാനത്തെ നാഗാലാന്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ മധ്യസ്ഥതക്കെത്തിയതോടെയാണ് പ്രതിസന്ധിക്ക് അയവുവന്നത്.
സര്‍ക്കാരുമായും ഗോത്ര സംഘടനകളുമായും ചര്‍ച്ച നടത്തി അനുയോജ്യമായ തീരുമാനത്തില്‍ എത്തിയ ശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന ചര്‍ച്ച് കൗണ്‍സിലിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്. പ്രാദേശിക സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണ് സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതെന്നാണ് ഗോത്ര സംഘടനകള്‍ ആരോപിക്കുന്നത്. തങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതിനായി അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ബന്ദിനും ഗോത്ര വര്‍ഗക്കാര്‍ ആഹ്വാനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."