HOME
DETAILS

നിയമസഭാ മാര്‍ച്ചിനൊരുങ്ങി എസ്.കെ.എസ്.എസ്.എഫ് ഫൈസല്‍ വധക്കേസ്

  
backup
February 01 2017 | 00:02 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d



തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ നീതിനിഷേധത്തിനെതിരേ എസ്.കെ.എസ്.എസ്.എഫ് മാര്‍ച്ച് അവസാന വാരം നിയമസഭാ മാര്‍ച്ച് നടത്തും. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ജില്ലാ എസ്.കെ.എസ്.എസ്.എഫ് വിവിധ സമരപരിപാടികള്‍ ഇന്നലെ തിരൂരില്‍ നടന്ന സമരപ്രഖ്യാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
'മലപ്പുറത്തിന്റെ സൗഹൃദം തകര്‍ക്കരുത് ' എന്ന പ്രമേയത്തില്‍ മാര്‍ച്ച് ആദ്യവാരത്തില്‍ മണ്ഡലംതലങ്ങളില്‍ സൗഹൃദ സദസ് നടത്തും. ഫൈസല്‍ വധക്കേസിലെ എല്ലാ പ്രതികളെയും പിടികൂടുക, ഫൈസലിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, ഫൈസല്‍ വധത്തിലെ ഗൂഢാലോചനാ കേന്ദ്രമായ തിരൂര്‍ തൃക്കണ്ടിയൂരിലെ ആര്‍.എസ്.എസ് കാര്യാലയം അടച്ചുപൂട്ടാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
വിശ്വാസികളുടെ വികാരങ്ങളെ ചൂഷണം ചെയ്ത് ആര്‍.എസ്.എസ് അടക്കമുള്ള ഫാസിസ്റ്റുകള്‍ നടത്തുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ സര്‍ക്കാര്‍ ശക്തമായി നേരിടണമെന്നു സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. തിരൂര്‍ യാസര്‍ വധക്കേസിലെ അനുഭവം ഫൈസല്‍ വധക്കേസില്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെയും പൊലിസില്‍ ആര്‍.എസ്.എസ് ബെല്‍റ്റിന്റെയും സ്വാധീനം കേസന്വേഷണ നടപടികളെ മന്ദഗതിയിലാക്കി. കൃത്യം നടന്നു മൂന്നു മാസം പിന്നിട്ടിട്ടും പ്രതികളെ മുഴുവന്‍ പിടികൂടാന്‍ പൊലിസിന് കഴിയാത്തത് അതുകൊണ്ടാണ്. പൊലിസ് ഇച്ഛാശക്തിയോടെ മുന്നോട്ടുപോയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു സംഘടന  മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ നിയമസഭാ മാര്‍ച്ചും സൗഹൃദ സദസും പ്രഖ്യാപിച്ചു. അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സമസ്ത തിരൂര്‍ മണ്ഡലം പ്രസിഡന്റ് സയ്യിദ് ബാപ്പുട്ടി തങ്ങള്‍ വരമ്പനാല, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീന്‍, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം. സൈഫുദ്ദീന്‍, സര്‍വകക്ഷി സമരസമിതി പ്രതിനിധി ലത്തീഫ് മാസ്റ്റര്‍ കൊടിഞ്ഞി,   എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ പി.എം റഫീഖ് അഹമ്മദ്, വി.കെ ഹാറൂണ്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ്, സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി, അബ്ദുനാസര്‍ സഅദി, റസാഖ് ഫൈസി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago