HOME
DETAILS

അട്ടപ്പാടി ശിശു മരണം കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍

  
backup
February 01, 2017 | 7:16 PM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f


സ്വന്തം ലേഖകന്‍

പാലക്കാട്: അട്ടപ്പാടിയില്‍ മരിച്ച ശിശുക്കളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാന്‍ ആവശ്യമായ നടപടി റവന്യൂ വകുപ്പ് കൈക്കൊള്ളണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. ആരോഗ്യ - കുടുംബക്ഷേമം, സാമൂഹ്യനീതി, റവന്യൂ, സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്കുള്ള പ്രത്യേക ഉത്തരവുകളും അട്ടപ്പാടിയിലെ ശിശുമരണങ്ങളെ സംബന്ധിച്ച് കമ്മിഷന്‍ പുറപ്പെടുവിച്ചു.
90 ദിവസത്തിനകം ഉത്തരവില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
2015 ല്‍ 'തമ്പ്'പ്രസിഡന്റ് രാജേന്ദ്രപ്രസാദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബാലാവകാശ കമ്മിഷന്‍ കേസെടുത്തത്. പരാതിയിലെ നിജസ്ഥിതി മനസിലാക്കുന്നതിനായി ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള കമ്മിറ്റി അംഗങ്ങള്‍ മൂന്ന് ദിവസം അട്ടപ്പാടി സന്ദര്‍ശിച്ചിരുന്നു.
പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിക്കുക, മേഖലയില്‍ നിന്നും അട്ടപ്പാടിക്ക് പുറത്തു പഠിക്കുന്ന ആദിവാസി കുട്ടികളുടെ സ്ഥിതിവിവര ശേഖരണം നടത്തുക, ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രി ക്യാന്റീനില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുക, ആശുപത്രി ജീവനക്കാരുടെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തുക, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുക, അങ്കണവാടികളിലും ഊരുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങി 37 നിര്‍ദേശങ്ങളടങ്ങിയ ഉത്തരവാണ് ബാലാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ബാലാവകാശ കമ്മിഷന്‍ അംഗം എന്‍. ബാബുവിന്റേതാണ് ഉത്തരവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അലന്റെ കൊലപാതകം: കുത്തിയ ആളെ കണ്ടെത്താനായില്ല, പിടിയിലായ വിദ്യാര്‍ഥിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി

Kerala
  •  4 minutes ago
No Image

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Kerala
  •  an hour ago
No Image

കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഷെയ്ഖ് ഹസീന കേസ് തിരിച്ചടിയായി; ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പരകൾ മാറ്റിവച്ച് ബിസിസിഐ

Cricket
  •  an hour ago
No Image

വിവാഹിതനായ മുൻകാമുകനെതിരെ വ്യാജ ബലാത്സംഗ പരാതി: 24-കാരിക്ക് 42 മാസം ജയിൽ ശിക്ഷ; യുവാവിനെ വെറുതെവിട്ട് കോടതി

crime
  •  an hour ago
No Image

വാഴത്തോപ്പ് സ്കൂൾ അപകടം: ഹൃദയം നുറുങ്ങി നാട്, നാലു വയസ്സുകാരി ഹെയ്‌സലിന്റെ സംസ്കാരം ഇന്ന് 11 മണിക്ക്; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

കേരളത്തിലെ എസ്.ഐ.ആർ നീട്ടിവയ്ക്കണമെന്ന ഹരജികൾ സുപ്രിംകോടതി നാളെ പരിഗണിക്കും

Kerala
  •  2 hours ago
No Image

ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തിയാൽ ക്രിമിനൽ കേസ്: മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍

Kerala
  •  2 hours ago
No Image

അമേരിക്കൻ ഇരട്ടത്താപ്പ്; ചൈനീസ് വായ്പയിൽ അമേരിക്ക ഒന്നാമത്, റിപ്പോർട്ട് പുറത്ത്

International
  •  2 hours ago
No Image

'മമ്മി എന്നോട് ക്ഷമിക്കണം, അവസാനമായി ഒന്നുകൂടി വേദനിപ്പിക്കുകയാണ്'; മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കിയ 16-കാരന്റെ മരണത്തിന് കാരണം അധ്യാപകരെന്ന് ആത്മഹത്യാക്കുറിപ്പ്

National
  •  9 hours ago