പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനം നാലിന്
കോഴിക്കോട്: നാളികേര കര്‍ഷകരുടെ കൂട്ടായ്മയായ പേരാമ്പ്ര കോക്കനറ്റ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനം നാലിനു ചക്കിട്ടപാറയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് അധ്യക്ഷനാകും. കമ്പനി സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയും നീര പ്ലാന്റിന്റെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും വെര്‍ജിന്‍ കോക്കനറ്റ് പ്ലാന്റിന്റെ ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന് എം. പിയും നിര്‍വഹിക്കും.
മറ്റ് യൂനിറ്റുകള്‍ എം. കെ രാഘവന് എം.പി, കെ. ദാസന് എം.എല്‍.എ, പുരുഷന് കടലുണ്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പി.സി മോഹനന് മാസ്റ്റര്‍, ശരബിന്ദുദാസ്, ഡോ. പി. ചൗഡപ്പ നിര്‍വഹിക്കും. 220 നാളികേര സൊസൈറ്റികളിലായി 23,610ഓളം കേരകര്‍ഷകരാണ് കമ്പനിയിലുള്ളത്. ചകിരി, ചിരട്ട, തേങ്ങാ വെള്ളം, കൊപ്ര തുടങ്ങിയവ സംസ്കരിച്ച് വിപണിയിലെത്തിക്കും. ഇടച്ചേരില്‍ ജയിംസ്, ഉണ്ണികൃഷ്ണന് കെ. നായര്‍, ഉമ്മര്‍ തണ്ടോറ, അപ്പു, ബലരാമന്, ഒ.ടി രാജന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."