HOME
DETAILS

മാറ്റിവയ്ക്കാതിരിക്കാന്‍ മാത്രം എന്തു മഹത്വമാണ് ബജറ്റിന്

  
backup
February 02 2017 | 19:02 PM

%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

ഇന്ത്യ ലോകത്തിനു നല്‍കിയ പ്രതിഭാശാലിയായ നേതാവ് ഇ. അഹമ്മദിന്റെ മയ്യിത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ വിളിപ്പാടകലെ കിടത്തിയിരിക്കുമ്പോള്‍ എല്ലാ മാനുഷിക മര്യാദകളെയും നിഷ്‌കരുണം തട്ടിത്തെറിപ്പിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ച ബജറ്റിന് ധാര്‍ഷ്ട്യത്തിന്റെ മുഖമാണുള്ളത്. ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ മുഖലക്ഷണമായി അടയാളപ്പെടുത്തേണ്ടതാണ് പ്രതിഷേധാര്‍ഹവും അതീവ ദുഃഖകരവുമായ ഈ സംഭവം.

ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ ശബ്ദവും ഭാവവുമായി പലവുരു പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ അമരക്കാരനും ഇന്ത്യന്‍ മതേതരത്വത്തിന്റെ പതാകവാഹകനുമായ ഇ.അഹമ്മദ് സാഹിബിന്റെ മയ്യിത്തിനോട് കേന്ദ്രസര്‍ക്കാരും രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതരും കാണിച്ച കൃതഘ്‌നത ഇന്ത്യ പുലര്‍ത്തിപ്പോന്ന ശാശ്വത മൂല്യങ്ങള്‍ക്കേറ്റ കനത്ത പ്രഹരമായി. ഒരു പാര്‍ലമെന്റ് അംഗം മരിച്ചാല്‍ സഭ മരണത്തില്‍ അനുശോചിച്ച് പിരിയാറാണ് പതിവ്. അന്നേ ദിവസം തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ വാശിപിടിച്ചതിന് കാരണമായി പറഞ്ഞത് ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാനെന്നായിരുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും ഭരണഘടനയെ ഇരുട്ടില്‍ നിര്‍ത്തിയും എത്രയെത്ര പ്രഖ്യാപനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. ഏഴുതവണ യു.എന്‍.ഒ അസംബ്ലിയില്‍ ഇന്ത്യയുടെ ഗര്‍ജനമായിരുന്ന ഉന്നതനായ ഒരു ദേശീയ നേതാവിനോടാണ് ബി.ജെ.പി സര്‍ക്കാര്‍ ഈ അനാദരവും അവഹേളനവും കാണിച്ചിരിക്കുന്നത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണാണ് മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍ കൂടിയായ ഇ.അഹമ്മദ് മരണപ്പെട്ടതെന്ന പരിഗണന പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. ഫെബ്രുവരി ഒന്നിനു തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ തിരനാടകങ്ങളൊക്കെയും. അതിനുമാത്രം എന്തു മഹത്വമാണ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ഈ ബജറ്റിനുള്ളത്. ഉപമകള്‍ കൊണ്ടും ഫലിതോക്തികള്‍ കൊണ്ടും മഹാന്മാരുടെ ഉദ്ധരണികള്‍കൊണ്ടും സഭയെ കുടുകുടാ ചിരിപ്പിക്കുന്നതാണോ ബജറ്റ് അവതരണം.

ലോകത്തിന് മുമ്പില്‍ ഇന്ത്യ അഭിമാനപൂര്‍വം അവതരിപ്പിച്ച ഒരു നേതാവ് മരിച്ചുകിടക്കുമ്പോള്‍ ബജറ്റ് ഒരു ദിവസം മാറ്റിവയ്ക്കുന്നതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്ന് പാര്‍ലമെന്റ് മന്ദിരത്തിനു മുമ്പില്‍ പത്രപ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ് പ്രതിപക്ഷ നേതാവ് മല്ലിക അര്‍ജുന്‍ ഖാര്‍ഗെ ഗര്‍ജിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാത്രം അധികാരത്തിന്റെ അഹങ്കാരത്തോടെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബജറ്റ് പാവങ്ങള്‍ക്ക് എന്തുനേട്ടമാണ് പ്രദാനം ചെയ്യുന്നത്? യു.പിയിലെയും പഞ്ചാബിലെയും കര്‍ഷകരെ വലിയ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കാനായുള്ള മുദ്രാവാക്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.

കാലാവസ്ഥാ വ്യതിയാനംകൊണ്ട് കൃഷി നശിച്ച് കടം കയറി ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാവപ്പെട്ട കര്‍ഷകരെ രക്ഷിക്കുവാന്‍ ഒരു രൂപ പോലും മാറ്റിവയ്ക്കാന്‍ കരുണ കാണിക്കാത്ത സര്‍ക്കാര്‍ പത്തു ലക്ഷം കോടി കാര്‍ഷിക വായ്പ നല്‍കുമെന്ന് പറയുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കണ്‍കെട്ട് വിദ്യ മാത്രമാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിന് ഒരടിസ്ഥാനവുമില്ല. അഞ്ചു വര്‍ഷത്തിനിടെ അഞ്ചുലക്ഷം കുളങ്ങള്‍ നിര്‍മിക്കുമെന്നും പറയുന്നു. കുളങ്ങള്‍ മാത്രം നിര്‍മിച്ചാല്‍ അതിന്റെ ഉപയോഗം സാധ്യമാകുമോ. ശൗചാലയം നിര്‍മിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സര്‍ക്കാര്‍ കുടിവെള്ളത്തിന് യാതൊരു പദ്ധതിയും കാണുന്നില്ല. കുളങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ തന്നെ ഭാവിയില്‍ വലിയ മണ്‍കുഴികളായി അവ അവശേഷിക്കുമെന്നതിന് സംശയമില്ല. 50,000 ഗ്രാമങ്ങളെ ദാരിദ്ര്യമുക്തമാക്കുമെന്ന് പറയുന്നു. ഇതിനുള്ള പദ്ധതി എന്താണെന്ന് വ്യക്തമാക്കിയിട്ടുമില്ല. 2019 തോടെ ഒരു കോടി കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ച് കൊടുക്കുമെന്നും പറയുന്നുണ്ട്. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുവാനോ രൂക്ഷമായ വിലക്കയറ്റം തടയുവാനോ സര്‍ക്കാരിന്റെ പക്കല്‍ ഒരു പദ്ധതിയുമില്ല. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസിന് സര്‍ക്കാര്‍ തിരശ്ശീലയിട്ടിരിക്കുന്നു.

ലോകനേതാക്കളുമായി ഉറ്റ ബന്ധം പുലര്‍ത്തുകയും ആ ബന്ധം ഇന്ത്യയിലെ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്ത സമാദരണീയനായ ഇ.അഹമ്മദിന്റെ മയ്യിത്ത് മക്കളെ പോലും കാണാനനുവദിക്കാതെ അടച്ചുപൂട്ടാന്‍ മാത്രം എന്തു മേന്മയാണ് വാചക കസര്‍ത്തുകള്‍ മാത്രമുള്ള ബജറ്റിനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago