HOME
DETAILS

കേരളത്തിലെ ബേക്കറികളില്‍ വില്‍ക്കുന്ന ബ്രെഡ്ഡും ബണ്ണും 90 ശതമാനം സുരക്ഷിതം

  
backup
May 28 2016 | 00:05 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

തൃശൂര്‍: കേരളത്തിലെ ബേക്കറികളില്‍ വില്‍ക്കുന്ന ബ്രെഡ്ഡും ബണ്ണും 90 ശതമാനം സുരക്ഷിതമാണെന്ന് ബേക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചില ബഹുരാഷ്ട്ര കമ്പനികളുടെ ബേക്കറി ഉല്‍പന്നങ്ങളില്‍ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയേണ്‍മെന്റ് (സി.എസ്.ഇ) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. ബ്രെഡിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകള്‍ കേരളത്തിലെ ബേക്കറി വ്യവസായത്തിനു ബാധകമല്ല.
കൃത്രിമ ചേരുവകള്‍ ചേര്‍ക്കാതെ അതാതു ദിവസം ആവശ്യാനുസരണമാണ് ഇവിടെ ബ്രെഡ് ഉല്‍പാദിപ്പിക്കുന്നത്. പരമാവധി 48 മണിക്കൂര്‍ മാത്രം ഉപയോഗിക്കാവുന്നവയാണ് ഇവ. ബ്രെഡ്, ബണ്ണ് ഉല്‍പന്നങ്ങളില്‍ പ്രകൃതി വിഭവങ്ങളില്‍ നിന്നുണ്ടാക്കുന്ന നിറം മാത്രമാണ് ചേര്‍ക്കുന്നത്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളെ ബോധവല്‍കരിക്കുന്നതിനായി എറണാകുളം, കണ്ണൂര്‍ ജില്ലകളിലായി ബേയ്ക്ക് ഇന്‍ കേരള എന്ന പരിപാടി നടപ്പിലാക്കി വരുന്നതായും മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
 വാര്‍ത്താ സമ്മേളനത്തില്‍ എം.കെ ജയപ്രകാശ്, എം.വി നവീന്‍, പി.എം ഇബ്രാഹിം, കിരണ്‍.എസ്.പാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  2 months ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  2 months ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  2 months ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  2 months ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  2 months ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  2 months ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 months ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  2 months ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  2 months ago