ഇ. അഹമ്മദിനു വേണ്ടി മയ്യിത്ത് നിസ്കരിച്ചു
ദോഹ: അന്തരിച്ച ഇ.അഹമ്മദിനു വേണ്ടി ഖത്തറില്‍ മയ്യിത്ത് നിസ്കാരം നടന്നു. ശൈഖ് അബ്ദുല്ലാ ബിന്‍ സെയ്ദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിനു ശേഷം നടന്ന അനുസ്മരണ ചടങ്ങില്‍ ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധികളും സാമൂഹിക സാംസ്കാരിക മത വാണിജ്യ രംഗത്തെ പ്രമുഖരും ഇന്ത്യന്‍ അംബാസിഡറും പങ്കെടുത്തു .
ലോകാടിസ്ഥാനത്തില്‍ തന്നെ വിപുലമായ ബന്ധങ്ങളും സൗഹൃദവുമുണ്ടായിരുന്ന വ്യക്തിയായിരുന്നുവെന്ന് അംബാസിഡര്‍ പി. കുമാരന് വ്യക്തമാക്കി. കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍ അധ്യക്ഷനായി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ ഉസ്മാന്, അബ്ദുല്‍ജലീല്‍, ഡേവിസ് എടക്കുളത്തൂര്‍, കെ സൈനുല്‍ ആബിദീന്‍, മുഹമ്മദ് ഹബീബ്, പി.എന്‍ ബാബുരാജന്, അബ്ദുസലാം, ഇസ്മാഈല്‍ ഹുദവി, സിറാജ് ഇരിട്ടി, ശംസുദ്ദീന്‍ ഒളകര, എം.എം മൗലവി, ദ്രാവിഡ മുന്നേറ്റ കഴകം പ്രവാസി പ്രതിനിധികളായ സദഖത്തുല്ല, റഹ്ത്തുല്ല എം പി ഹസ്സന്‍കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."