HOME
DETAILS

ചികിത്സാ മാനദണ്ഡങ്ങളില്‍ അപാകത: പ്രതിഷേധവുമായി ഓങ്കോളജിസ്റ്റുകള്‍

  
backup
February 05, 2017 | 1:45 AM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

തിരുവനന്തപുരം: റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി)യിലെ ചികിത്സാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതില്‍ അപാകത ആരോപിച്ച് കാന്‍സര്‍ ദിനത്തില്‍ ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റുകള്‍ പ്രതിഷേധവുമായി രംഗത്ത്. ആര്‍.സി.സിയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്. ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റുകള്‍ ഇന്നലെ സംസ്ഥാന വ്യാപകമായി ഉപവാസസമരം നടത്തി. ചികിത്സ തീരുമാനിക്കാന്‍ ബോര്‍ഡിന് രൂപം കൊടുത്തതാണ് പ്രതിഷേധങ്ങള്‍ക്കു കാരണമായത്.
കൂടിയാലോചനകളില്ലാതെ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പിച്ചുവെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാരുടെ ആരോപണം. ആരോഗ്യ സെക്രട്ടറിയോട് പരാതിപ്പെട്ടെങ്കിലും ആര്‍.സി.സി തലത്തില്‍ പരിഹരിക്കാനാണു നിര്‍ദേശം നല്‍കിയത്.
ചര്‍ച്ച വിഫലമായതിനെത്തുടര്‍ന്നാണു പ്രതിഷേധം നടത്തിയത്. രോഗികളെ പരിശോധിക്കുന്നതു മുടക്കാതെയായിരുന്നു സമരം.
ഇതിനിടെ ആര്‍.സി.സി ഭരണത്തില്‍ അഴിമതിയാരോപിച്ച് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സി.രവി മുഖ്യമന്ത്രിക്കും വിജിലന്‍സിനും അയച്ച കത്തു പുറത്തുവന്നു.
മരുന്നു വാങ്ങല്‍, നിര്‍മാണ പ്രവര്‍ത്തനം, ഉദ്യോഗസ്ഥരുടെ വിദേശയാത്ര, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് തുടങ്ങിയവയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായാണു പരാതിയില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  12 days ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  12 days ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  12 days ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  12 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  12 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  12 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  12 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  12 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  12 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  12 days ago