ജമാഅത്തു ദഅ്വ ഇനി തെഹ്രീകെ ആസാദി ജമ്മു കശ്മിര്
കറാച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ സംഘടന ജമാഅത്തുദഅ്വ പുതിയ പേരില്‍ രംഗത്ത്. ഹാഫിസ് സഈദിനെ പാകിസ്താന് വീട്ടുതടങ്കലിലാക്കിയതിനു പിന്നാലെയാണ് പേര് മാറ്റുന്നത്.
സംഘടനയെ പാകിസ്താന് നിരോധിച്ചേക്കുമെന്ന അഭ്യൂഹവും ഇതോടെ പ്രചരിക്കുന്നുണ്ട്.
തെഹ്രീകെ ആസാദി ജമ്മു കശ്മിര് എന്നാണ് സംഘടനയുടെ പുതിയ പേരെന്നാണ് റിപ്പോര്‍ട്ട്. കശ്മിരിനു വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംഘടന അവകാശപ്പെടുന്നു.
സഈദിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘടനയായ ഫലാഹ ഇന്‍സാനിയത്തും പുനര്‍നാമകരണം ചെയ്തു സംഘടനയില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. സഈദ് ഉള്‍പ്പെടെ നാലു പേരെയാണ് പാകിസ്താന് വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ല.
തെഹ്രീകെ ആസാദി ജമ്മു കശ്മിരിന്റെ പേരില്‍ രണ്ട് സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന വിവരം പാകിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ ലേബലിലാണ് ഇവയുടെ പ്രവര്‍ത്തനം. ലാഹോറിലും പഞ്ചാബിലും സംഘടനയുടെ പേരില്‍ ബാനറുകള്‍ ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."