ആകാശയാത്രയില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി; 'മോഷണം നടത്തിയെന്ന മട്ടില്‍ പ്രചാരണം നടക്കുന്നു'
തിരുവനന്തപുരം: വിവാദ ആകാശയാത്രാ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആകാശ യാത്ര നടത്തിയതില്‍ അപാകതയില്ലെന്നും മോഷണം നടത്തിയെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
യാത്രാചെലവ് ഏത് അക്കൗണ്ടില്‍ നിന്നാണെന്നു പരിശോധിക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയല്ല. ഉദ്യോഗസ്ഥരാണ് ഇക്കാര്യം ചെയ്യുന്നത്. ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചതെന്ന് ഇന്നലെയാണ് മനസ്സിലായത്. അപ്പോള്‍ തന്നെ വകമാറ്റാന്‍ നിര്‍ദേശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരും. മുന്‍പ് ഉമ്മന്‍ചാണ്ടി 28 ലക്ഷം രൂപ മുടക്കി ഇടുക്കിയില്‍ പോയിരുന്നു. ഇതും ദുരിതാശ്വാസ ഫണ്ടില്‍ നിന്നെടുത്താണ് പോയതെന്നും പിണറായി ആരോപിച്ചു.
ഡിസംബര്‍ 26ന് മുഖ്യമന്ത്രി തൃശൂരിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കും ഹെലികോപ്റ്ററില്‍ പറന്നതിന്റെ തുകയായ എട്ടു ലക്ഷം രൂപ ചെലവഴിച്ചത് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണെന്ന് ഇന്നലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."