സംഘശക്തിയുടെ കരുത്തു വിളിച്ചോതി സൈനുല്‍ ഉലമാ നഗര്‍
സൈനുല്‍ ഉലമാ നഗര്‍ (കൂരിയാട് ): കേരളത്തിന്റെ അഷ്ട ദിക്കുകളില്‍നിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ സൈനുല്‍ ഉലമാ നഗറില്‍ സമസ്തയുടെ ആദര്‍ശ പ്രചാരണ പദ്ധതികള്‍ക്ക് ഐക്യദാര്‍ഢ്യം നേര്‍ന്നു.
അഞ്ചു മാസം നീളുന്ന ആശയ പ്രബോധന പ്രഖ്യാപനത്തിനു കാതോര്‍ക്കാന്‍ സമസ്തയുടെ വിളികേട്ട് ജന ലക്ഷങ്ങളാണ് അലകടലായി സൈനുല്‍ ഉലമാ നഗറില്‍ ഒഴുകിയെത്തിയത്.
സംഘശക്തി അജയ്യമാണെന്നും ആദര്‍ശ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താന്‍ ഒരു ശക്തിക്കുമാവില്ലെന്നും ഒഴുകിയെത്തിയ ജനസഞ്ചയം ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചിന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
അടുത്ത മെയ്‌വരെ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും നേതൃത്വത്തില്‍ നടക്കുന്ന ആദര്‍ശ പ്രചാരണ പദ്ധതികള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. സമസത, പോഷക സംഘടനാ കണ്‍വന്‍ഷന്‍, പണ്ഡിത കൂട്ടായ്മ, പ്രഭാഷക ശില്‍പശാലാ, മത സ്ഥാപന വിദ്യാര്‍ഥി സംഗമം, മദ്‌റസാതല കുടുംബ സംഗമങ്ങള്‍, പ്രസാധനം തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബലി തങ്ങള്‍, സമസ്ത മുശാവറ അംഗങ്ങളായ പി. കുഞ്ഞാണി മുസ്‌ലിയാര്‍, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, എ. മരക്കാര്‍ ഫൈസി, വില്യാപ്പള്ളി, ഇബ്‌റാഹീം മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, കെ.പി.എസ് തങ്ങള്‍ വല്ലപ്പുഴ, ഒ. കുട്ടി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, എ.വി അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, സമസ്ത പോഷക സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."