തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി വക കാന്‍സര്‍ രോഗിക്ക് ചികിത്സാ ധനസഹായം
കൊല്ലം: കാന്‍സര്‍ രോഗം ബാധിച്ചു ചികിത്സയിലുള്ള കൊല്ലം കുണ്ടറ പെരുമ്പുഴ ആറാട്ടുവിള പടിഞ്ഞാറ്റതില്‍ വിജയന്റെയും ഗീതയുടെയും മകള്‍ ദീപക്കു വേണ്ടി പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച ചികിത്സാ ധനസഹായം സീരിയല്‍സിനിമ താരം ലക്ഷ്മി പ്രമോദ് കൈമാറി.
ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാതാ മോഹന്‍, വാര്‍ഡ് മെമ്പര്‍ കെ.പി രഞ്ജിനി, വേണു ബ്ലഡ് ഡോനേഷന്‍ ചെയര്‍മാന്‍ വേണുകുമാര്‍, തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ഷിബുകുമാര്‍, ട്രഷറര്‍ ധനേഷ്, തണല്‍ ബ്ലഡ് ഡോണര്‍സ് കണ്‍വീനര്‍ സിബിന്‍, ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ ജോ. സെക്രട്ടറി മനോജ് മണികണ്ഠന്‍, മുണ്ടപ്പള്ളി ശ്രീ മഹാവിഷ്ണു ഭക്ത സേവാ സമിതി അംഗങ്ങള്‍, തണല്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ആയ വിജിത്ത്, രതീഷ്, സിബി, രാജേഷ് ഫോടെക്‌സ്, രാജേഷ് കെ.എസ്, സുനില്‍, കിരണ്‍ലാല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ദീപയ്ക്കു നാലു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. പഞ്ചായത്ത് അനുവദിച്ച രണ്ടു സെന്റ് സ്ഥലത്ത് അച്ഛനോടും അമ്മയോടും കൂടെ താമസിക്കുന്ന ദീപയും കുടുംബവും നിത്യചെലവിനു പോലും വക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. പലപ്പോഴും നല്ലവരായ അയല്‍ക്കാരുടെ കാരുണ്യം ഒന്ന് കൊണ്ട് മാത്രമാണു ഇവരുടെ ചികിത്സയും നിത്യവൃത്തിയും നടക്കുന്നത്. കനിവുള്ള കരങ്ങളുടെ സഹായം മാത്രമാണ് ഇനി ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. ദീപയെ സഹായിക്കാന്‍ സുമനസ്സുകള്‍ക്ക് 9747035520 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."