HOME
DETAILS

പുഴയില്‍ മുങ്ങിമരിച്ച കുരുന്നുകള്‍ക്ക് നാടിന്റെ യാത്രാമൊഴി

  
backup
February 07 2017 | 04:02 AM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%81

പനമരത്തെ കണ്ണീര്‍പുഴയാക്കി അവര്‍ വിടവാങ്ങി

പനമരം: പനമരത്തിന്റെ ഹൃദയത്തില്‍ വിങ്ങലായി ആ കുരുന്നുകള്‍ വിടവാങ്ങി. കഴിഞ്ഞദിവസം മാതോത്ത്‌പൊയില്‍ പുഴയില്‍ വീണുമരിച്ച ദില്‍ഷാന ഫാത്തിമ, ജസീം എന്നിവര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള നൂറുകണക്കിനു പേരാണെത്തിയത്.
കുട്ടികളുടെ ഭൗതികശരീരം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ജില്ലാ ആശുപത്രിയില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പനമരം പാലത്തിനു സമീപത്തെ തറവാട് വീട്ടിലെത്തിച്ചു. ഇവിടെ നാട്ടുകാര്‍ക്കു പുറമെ ഇവര്‍ പഠിച്ചിരുന്ന പനമരം ഗവ. ഹയര്‍സെക്കന്‍ഡറിയിലെയും ക്രസന്റ് പബ്ലിക് സ്‌കൂളിലെയും വിദ്യാര്‍ഥികളും അന്തിമോപചാരം അര്‍പ്പിച്ചു. സഹപാഠികള്‍ വിതുമ്പിക്കരഞ്ഞ രംഗം കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
ഞായറാഴ്ച വൈകിട്ടാണു കുട്ടികള്‍ പനമരം മാതോത്ത്‌പൊയില്‍ തൂക്കുപാലം കാണാനെത്തിയത്. ഈ പ്രദേശത്ത് ദില്‍ഷാനയുടെ പിതാവ് സത്താറിന്റെ സഹോദരന്‍ നൂറുദ്ദീന് കൃഷിയിടമുണ്ട്. ഇടക്കിടെ കുടുംബസമേതം ഇവിടെ സന്ദര്‍ശനം നടത്താറുണ്ട് ഇവര്‍. അഞ്ചുദിവസം മുന്‍പാണ് സത്താര്‍ ഗള്‍ഫില്‍നിന്ന് അവധിക്കു വന്നത്. ഒരു ദിവസം കഴിഞ്ഞ് സത്താറും കുടുംബവും തൂക്കുപാലം കാണാനെത്തിയിരുന്നെങ്കിലും അന്ന് ദില്‍ഷാനയെ കൂടെക്കൂട്ടിയിരുന്നില്ല. ഇതില്‍ അവള്‍ സങ്കടപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നായിരുന്നു സത്താര്‍ സഹോദങ്ങളായ നൂറുദ്ദീന്‍, ശംസുദ്ദീന്‍ എന്നിവരുടെ മക്കളെയും കൂട്ടി ഇവിടെയെത്തിയത്. പാലം കാണുന്നതിനിടയില്‍ ദില്‍ഷാന, ശംസുദ്ദീന്റെ മകന്‍ ജസീം, നൂറുദ്ദീന്റെ മകള്‍ ഫാത്തിമ എന്നിവര്‍ പുഴയില്‍ വഴുക്കലുള്ള ഭാഗത്തേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ മൂന്നുകുട്ടികളും കാല്‍വഴുതി വെള്ളത്തിലേക്കു വീണു. ഉടന്‍തന്നെ സത്താര്‍ പുഴയിലേക്കു ചാടിയെങ്കിലും ഒരാളെ മാത്രമേ രക്ഷിക്കാനായുള്ളൂ.
അപകടത്തിന്റെ നടുക്കത്തില്‍നിന്നു നാടും കുടുംബവും ഇതുവരെ മുക്തമായിട്ടില്ല. പനമരം അമലമാതാ ദേവാലയ മുറ്റത്ത് പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരങ്ങളില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് പ്രീതാ രാമന്‍, പനമരം ബ്ലോക്ക് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍, വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, എം.കെ അബൂബക്കര്‍ ഹാജി, കന്നോളി മുഹമ്മദ്, വി. അസൈനാര്‍ ഹാജി, പടയന്‍ മുഹമ്മദ്, ദയരോത്ത് അബ്ദുല്ല, ഇബ്രാഹീം മാസ്റ്റര്‍ കുളിവയല്‍, കെ. അസീസ്, ടി.കെ ഭൂപേഷ്, എം.സി സെബാസ്റ്റ്യന്‍, വി. ഉമ്മര്‍, ജാഫര്‍ മാസ്റ്റര്‍, കെ. ഷാജഹാന്‍, വി. ബഷീര്‍, ജാബിര്‍ വരിയില്‍, റസാഖ് പള്ളിപറമ്പന്‍ അന്തിമോപചാരമര്‍പ്പിച്ചു.
വൈകിട്ട് മൂന്നരയോടെ പനമരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇരുവരുടെയും ജനാസ ഖബറടക്കി.

മാതോത്തുപൊയില്‍ പുഴ അടര്‍ന്നെടുത്തത് അഞ്ചുജീവനുകള്‍


പനമരം: കഴിഞ്ഞ ദിവസം കുരുന്നുകളുടെ ദാരുണാന്ത്യത്തിനു വേദിയായ മാതോത്ത്‌പൊയില്‍ പുഴ ഇതിനു മുന്‍പും പലരുടെയും ജീവനെടുത്തിട്ടുണ്ട്. ഇവിടുത്തെ തൂക്കുപാലത്തിനടുത്ത് ഇതിനകം അഞ്ചുപേരുടെ ജീവനാണു പൊലിഞ്ഞിട്ടുള്ളത്.
എട്ടുവര്‍ഷം മുന്‍പ് ചെക്ക്ഡാം പണി നടക്കുമ്പോള്‍ ചുഴിയില്‍പ്പെട്ടു തൊഴിലാളി മരിച്ചതാണ് ഇവിടെയുണ്ടായ ആദ്യ ദുരന്തം. അതിനുശേഷം ഇവിടെ കുളിക്കാനെത്തിയ ഓട്ടോ തൊഴിലാളിയും സമീപത്തെ വീട്ടമ്മയും മരിച്ചിരുന്നു. പാറയില്‍ വഴുക്കിയാണു രണ്ടുപേരും മരണത്തിനു കീഴടങ്ങിയത്. അന്നുമുതല്‍ പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. ഇതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
തൊട്ടടുത്തുള്ള തൂക്കുപാലത്തെ അധികൃതര്‍ അവഗണിച്ച മട്ടാണ്. പാലത്തില്‍ ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മുകള്‍ ഭാഗത്ത് ഇല്ലികൂട്ടങ്ങള്‍ പടര്‍ന്നുകിടക്കുന്ന പാലത്തിന്റെ പലഭാഗങ്ങളും തുരുമ്പെടുത്തു ദ്രവിച്ചുകൊണ്ടിരിക്കയാണ്. പാറക്കൂട്ടങ്ങള്‍ക്കു സമീപത്തെ മണല്‍കുഴികളാണ് അപകടക്കെണിയൊരുക്കുന്നത്. ഉയര്‍ന്നുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍നിന്ന് ഫോട്ടോയെടുക്കുന്നതും കുളിക്കുന്നതും അപകടം സൃഷ്ടിക്കുന്നു. പ്രദേശവാസികളും വിനോദസഞ്ചാരികളുമുള്‍പ്പെടേ നിരവധിപേരാണു പുഴ കാണാന്‍ ദിവസവും ഇവിടെയെത്തുന്നത്. എന്നാല്‍, ചെക്ക്ഡാമിനു താഴെ പാറക്കൂട്ടത്തോടുചേര്‍ന്ന് പുഴക്കു വന്‍ ആഴമുള്ളത് ആര്‍ക്കും അറിവില്ലാത്തതിനാല്‍ പലരും അപകടത്തില്‍ചെന്നു ചാടുകയാണ്.

കുട്ടികള്‍ക്കു വിദഗ്ധ ചികിത്സ നല്‍കിയില്ല: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

പനമരം: കഴിഞ്ഞദിവസം പുഴയില്‍ മുങ്ങിമരിച്ച കുട്ടികള്‍ക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചും സി.എച്ച്‌സിയില്‍ കുടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാര്‍ പനമരം ടൗണില്‍ റോഡ് ഉപരോധിച്ചു. ആശുപത്രിയില്‍ ഉച്ചയ്ക്കുശേഷം തുടര്‍ച്ചയായി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക, അത്യാഹിത വിഭാഗം പ്രവൃത്തിക്കാനുള്ള അവസരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു നാട്ടുകാരുടെ റോഡ് ഉപരോധം.
വൈകിട്ട് മൂന്നുമുതല്‍ അഞ്ചുവരെ ഉപരോധം തുടര്‍ന്നു. ആര്‍.ഡി.ഒ പ്രേംകുമാര്‍, ഡി.എം.ഒ ജിതേഷ്, ഡെപ്യൂട്ടി ഡി.എം.ഒ സന്തോഷ് സമരക്കാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ തൊട്ടടുത്ത ദിവസം ഡി.എം.ഒയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രതിനിധികളെയും സ്ഥലം എം.എല്‍.എയും പങ്കെടുപ്പിച്ചു ചര്‍ച്ച ചെയ്തു വേണ്ട പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കി. ഇതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ബ്ലോക്ക് ഭരണസമിതിയുടെ തീരുമാനത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് ബന്ധപ്പെട്ടവര്‍ക്കു കത്തുനല്‍കിയതായി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷയും അംഗം ജയന്തിരാജനും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago