HOME
DETAILS

ഏലിയാസ് ചാവറ ആര്‍ക്കൈവ്് അമൂല്യരേഖകളുടെ സമാഹാരം

  
backup
February 07 2017 | 05:02 AM

%e0%b4%8f%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%b5%e0%b4%b1-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%88%e0%b4%b5%e0%b5%8d%e0%b5%8d

കോട്ടയം: ചരിത്രാന്വേഷകര്‍ക്കും വിശ്വാസികള്‍ക്കും പുത്തനുണര്‍വ് നല്‍കി കുര്യാക്കോസ് ഏലിയാസ് ചാവറ അര്‍ക്കൈവിന്റെയും ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച്ച നടക്കും.
ചരിത്ര നിക്ഷേങ്ങളുടെ കലവറയെന്ന് വിശേഷിപ്പിക്കാവുന്ന മാന്നാനം ചരിത്ര ഗ്രന്ഥശാലയിലേക്കെത്തിയാല്‍ എഴുത്തോലകള്‍ മുതല്‍ ഡിജിറ്റല്‍ പുസ്തകങ്ങള്‍ വരെ വീക്ഷിക്കാം.
സാങ്കേതിക വിദ്യ അരങ്ങു പിടിച്ചടക്കുന്നതിന് മുന്‍പേ കത്തുന്ന വിളക്കിന്റെ വെട്ടത്തില്‍ ഓലത്താളുകളില്‍ കുറിച്ചിട്ട ചരിത്ര രേഖകളും പ്രാര്‍ഥനാ ഗ്രന്ഥങ്ങളുമാണ് ഇവിടുത്തെ ഏറ്റവും ഫഴക്കം ചെന്ന ശേഖരം. കൈയെഴുത്ത് പ്രതികള്‍,അച്ചടി പുസ്തകങ്ങള്‍, കത്തുകള്‍, നാളാഗമങ്ങള്‍ തുടങ്ങി അമൂല്യ നിധികളുടെ സമാഹരമാണ് മാന്നാനം അര്‍ക്കൈവ്.
ചരിത്ര പഠനക്കാര്‍ക്ക് സഹായകരമായ ഗ്രന്ഥശാലയുടെ ഉദ്ഘാടനം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് കേരള ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിക്കും.കേരള സുറിയാനി കത്തോലിക്കാ സഭയ്ക്കും സമൂഹത്തിനും ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന നിരവധി രേഖകള്‍ ഇവിടെയെത്തിയാല്‍ കാണാന്‍ കഴിയും.
മാര്‍ ജോസഫ് കരിയാറ്റില്‍ തിരുമേനിയുടെ ഡിപ്ലോമ സാക്ഷ്യപത്രം, മാന്നാനം കൊവേന്തയുടെ ആദ്യകാല പുസ്തകങ്ങള്‍, ചാവറയച്ചന്‍ എഴുതിയ നാളാഗമങ്ങള്‍, ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനങ്ങള്‍,സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ ആദ്യപടവുകള്‍ വരച്ചുകാണിക്കുന്ന ആലഞ്ചേരി ബര്‍ണാഡ് സി.എം.ഐ അച്ചന്റെ ഡയറിക്കുറിപ്പുകള്‍, കൈയെഴുത്ത് പ്രതികള്‍ തുടങ്ങിയവയും ചരിത്ര ഗ്രന്ഥശാലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
സുറിയാനി, മലയാളം,ഇംഗ്ലീഷ്, ലാറ്റിന്‍, ജര്‍മന്‍, ഗ്രീക്ക്, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഭാഷകളില്‍ എഴുതിയ കൈയെഴുത്ത് പ്രതികളും പുസ്തകങ്ങളുമടക്കം പതിനായിരത്തിലധികം അമൂല്യ രേഖകളും ഇവിടെയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  a day ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  a day ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  a day ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago