HOME
DETAILS

ബോഡിമെട്ട് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; ആറുപേര്‍ പിടിയില്‍

  
backup
January 15, 2018 | 2:22 AM

%e0%b4%ac%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d-2



തൊടുപുഴ: ബോഡിമെട്ട് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് കേസുകളിലായി മൂന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ഉടുമ്പന്‍ചോല എക്‌സൈസ് സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയും ഉള്‍പ്പെടും.
അരക്കെട്ടിലും കാലിലും കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. 200 ഗ്രാം കഞ്ചാവുമായി ബൈക്കിലെത്തിയ എറണാകുളം മുളന്തുരുത്തി മാടപ്പള്ളില്‍ ആദര്‍ശ് (21), ചെറുകര സ്വദേശി സി.എം ബിനു (24) എന്നിവരാണ് ആദ്യം പിടിയിലായത്. ഇന്നലെ രാവിലെ 10നാണ് സംഭവം. ബൈക്കിന്റെ സീറ്റിനടിയില്‍ കഞ്ചാവ് ഒളിപ്പിച്ചാണ് ഇവര്‍ ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഉച്ചയോടെ കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഘത്തെയും പിടികൂടി. തൃശൂര്‍ ഒല്ലുക്കര പടിഞ്ഞാറേപുരയ്ക്കല്‍ നവീന്‍ (21), കുണ്ടറവീട്ടില്‍ കണ്ണന്‍ (29), മരവെട്ടിക്കല്‍ അലക്‌സ് (29), നിറവേല്‍ അക്ഷയ് (23) എന്നിവരാണ് പിടിയിലായത്. 3.250 കിലോ കഞ്ചാവ് ഇവരില്‍നിന്ന് പിടിച്ചെടുത്തു. അരക്കിലോ വീതം പായ്ക്കറ്റുകളിലാക്കി നവീനിന്റെ ഇരുകാലുകളിലും കെട്ടിവച്ച നിലയിലും മറ്റുള്ളവരുടെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയിലുമാണ് കഞ്ചാവ് കണ്ടെത്തിയത്. കോഴിക്കട തുടങ്ങുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനാണ് കഞ്ചാവ് കടത്തിയതെന്നാണ് സംഘം എക്‌സൈസിനു മൊഴിനല്‍കിയിരിക്കുന്നത്. അക്ഷയ് എന്‍ജിനിയറിങ് ബിരുദധാരിയും നവീന്‍ വെബ് ഡിസൈനറുമാണ്. 25,000 രൂപക്ക് കമ്പത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയത്. 250 പൊതികളിലാക്കി പൊതിയൊന്നിനു 500 രൂപ നിരക്കില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിനാണ് സംഘം പദ്ധതി തയാറാക്കിയത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജി പ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ എം.എസ് മധു, എം.പി പ്രമോദ്, ലിജോ ഉമ്മന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജെ. പ്രകാശ്, എം.ആര്‍ രതീഷ്‌കുമാര്‍, ഡി. ബിജു, വി.ആര്‍ രാജേഷ്, എം.നൗഷാദ്, എം.എസ് അരുണ്‍, കെ.കെ സജിത്കുമാര്‍, ജോഫിന്‍ ജോണ്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago