HOME
DETAILS

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സാര്‍ക്കോസിയെ വിചാരണ ചെയ്യും

  
backup
February 07, 2017 | 7:25 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d

പാരിസ്: അനധികൃത സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സാര്‍ക്കോസിയെ വിചാരണ ചെയ്യാന്‍ ഫ്രഞ്ച് കോടതി വിധി. 18 ദശലക്ഷം യൂറോ (20 ദശലക്ഷം ഡോളര്‍) പാര്‍ട്ടിയുടെ വ്യാജ അക്കൗണ്ടിലൂടെ ചെലവഴിച്ചുവെന്നാണ് കേസ്. 2012ലാണ് കേസിനാസ്പദമായ സംഭവം. തനിക്കെതിരേയുള്ള ആരോപണം സാര്‍ക്കോസി നിഷേധിച്ചു. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണത്തെ തുടര്‍ന്ന് 2012ലെ തെരഞ്ഞെടുപ്പില്‍ സാര്‍ക്കോസി പരാജയപ്പെട്ടിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് സാര്‍ക്കോസി. കോടതിവിധി സാര്‍ക്കോസിയുടെ രാഷ്ട്രീയ നീക്കത്തിന് തിരിച്ചടിയാണ്.
ബിഗ്്മാലിയന്‍ അഴിമതിയെന്ന പേരിലാണ് കേസ് അറിയിപ്പെടുന്നത്. 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുവേണ്ടിയാണ് സാര്‍ക്കോസി പണം പിരിച്ചത്. സാര്‍ക്കോസിയുടെ യു.എം.പി പാര്‍ട്ടിയാണ് കേസിലെ ശ്രദ്ധാകേന്ദ്രം. തെരഞ്ഞെടുപ്പില്‍ പണം ചെലവഴിക്കുന്നതിനുള്ള നിയന്ത്രണം മറികടന്ന് വ്യാജ അക്കൗണ്ടിലൂടെ കൂടുതല്‍ പണം ചെലവഴിക്കുകയായിരുന്നു. പാര്‍ട്ടിക്ക് അനുവദിച്ചതിനേക്കാള്‍ ഇരട്ടിയോളം തുകയാണ് ഇത്തരത്തില്‍ ചെലവഴിച്ചത്. പാര്‍ട്ടിയിലെ നിരവധി അംഗങ്ങളും ആരോപണവിധേയരാണ്. സാര്‍ക്കോസിയുടെ അറിവോടെയാണ് അഴിമതി നടന്നത്. കേസില്‍ മറ്റ് 13 പ്രതികളുണ്ട്.
1958ല്‍ ഫ്രഞ്ച് റിപ്പബ്ലിക്ക് നിലവില്‍ വന്നശേഷം ഫ്രാന്‍സില്‍ വിചാരണ ചെയ്യപ്പെടുന്ന രണ്ടാമത്തെ മുന്‍ പ്രസിഡന്റാണ് സാര്‍ക്കോസി. പാരിസിലെ കുഗ്രാമമായ നെയൂലിയില്‍ നിന്ന് 1983ലാണ് സാര്‍ക്കോസി രാഷ്ട്രീയരംഗത്തെത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  14 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  14 days ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  14 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  14 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  14 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  14 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  14 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  14 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  14 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  14 days ago