HOME
DETAILS
MAL
പാകിസ്താനില്‍ ശക്തമായ ഭൂകമ്പം; ആളപായമില്ല
backup
February 08 2017 | 02:02 AM
ഇസ്ലാമാബാദ്: പാകിസ്താനില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. തീരനഗരമായ പാസ്നിയയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് ഭൂകമ്പമുണ്ടായത്.
ഭൂകമ്പത്തില്‍ ആളപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2015ല്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായുണ്ടായ ഭൂകമ്പത്തില്‍ 400ഓളം പേര് മരിച്ചിരുന്നു. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് അന്നുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."