HOME
DETAILS

ബഗ്ദാദില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം; 35 മരണം

  
backup
January 16 2018 | 06:01 AM

%e0%b4%ac%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%9a%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d

 

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ നടന്ന ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 100ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലിസും മെഡിക്കല്‍ വൃത്തങ്ങളും അറിയിച്ചു.
ഇന്നലെ നഗരമധ്യത്തിലുള്ള അല്‍ തയറാന്‍ സ്‌ക്വയറിലാണ് ഭീകരമായ ആക്രമണമുണ്ടായത്. ബെല്‍റ്റില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചെത്തിയ രണ്ടു ഭീകരര്‍ ചേര്‍ന്ന് ജനക്കൂട്ടത്തിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയം വക്താവ് സഅദ് മആന്‍ അറിയിച്ചു. 16 പേരുടെ മരണവും 65 പേരുടെ പരുക്കും മാത്രമേ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാല്‍, മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
യൂഫ്രട്ടീസ് നദിക്കു കുറുകയുള്ള അല്‍ ജുമൈരിയ്യ പാലത്തിനും സദര്‍ നഗരത്തിനുമിടയിലുള്ള ബഗ്ദാദിലെ പ്രധാന ജങ്ഷനാണ് അല്‍ തയറാന്‍ സ്‌ക്വയര്‍. ആക്രമണത്തെ തുടര്‍ന്ന് ഇവിടേക്കുള്ള എല്ലാ പാതകളും അടച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ശനിയാഴ്ച ബഗ്ദാദില്‍ തന്നെ നടന്ന ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വടക്കന്‍ ബഗ്ദാദിലെ ഏദന്‍ സ്‌ക്വയറിലെ സൈനിക ചെക്ക്‌പോയിന്റ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്. ഞായറാഴ്ച വടക്കന്‍ ബഗ്ദാദിലെ തന്നെ അല്‍ തര്‍മിയ്യയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഡിസംബറില്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഐ.എസിനെതിരേ അന്തിമ വിജയപ്രഖ്യാപനം നടത്തിയ ശേഷമാണ് തലസ്ഥാന നഗരിയില്‍ തന്നെ ആക്രമണ പരമ്പരകള്‍ നടന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago