സുരക്ഷിത മത്സ്യം ലഭ്യമാക്കല്‍: ബോധവല്‍ക്കരണ ക്ലാസ് നാളെ മുതല്‍
തൊടുപുഴ: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍, പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ മത്സ്യം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ ഓപ്പറേഷന്‍ സാഗരറാണിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസുകള്‍ നാളെ മുതല്‍ മൂന്നു ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കും.
മത്സ്യബന്ധന വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഹോട്ടല്‍ നടത്തിപ്പുക്കാര്‍ക്കും വേണ്ടിയാണ് ക്ലാസ്. നാളെ രാവിലെ 10 മുതല്‍ 12 മണി വരെ തൊടുപുഴ വ്യാപാര ഭവന്‍, ചൊവ്വാഴ്ച 11 മണി മുതല്‍ ഉച്ചയ്ക്ക് 1 വരെ മൂന്നാര്‍ വ്യാപാര ഭവന്‍, ബുധനാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കുമളി വ്യാപാര ഭവന്‍ എന്നിവിടങ്ങളിലാണ് ഫുഡ് സേഫ്റ്റി ഫിഷറീസ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന ക്ലാസ്. മത്സ്യബന്ധന വിപണന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ക്ലാസുകളില്‍ സൗകര്യപ്രദമായ സ്ഥലത്ത് പങ്കെടുക്കാവുന്നതാണ്.
ആദ്യമായാണ് ജില്ലയില്‍ ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്തമായ പരിശോധനകള്‍ ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നതാണ്.
ബന്ധപ്പെട്ടവര്‍ ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ ജി. ഗംഗാഭായി അറിയിച്ചു. ഫോണ്‍ 04862 220066
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."