പാക് ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു
ജമ്മു: ജമ്മുകശ്മിരില് ആര്.എസ് പുര സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിനും ഗ്രാമങ്ങള്‍ക്കും നേരെ പാക് സൈനികര്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു.വെടിവയ്പില്‍ ഒരു പെണ്‍കുട്ടിയും മരിച്ചതായി സൈനിക വക്താവ് അറിയിച്ചു. തമിഴ്നാട് ധര്‍മപുരി സ്വദേശിയും ബി.എസ്.എഫ് 78-ാം ബറ്റാലിയന് അംഗവുമായ സുരേഷ് ആണ് വീരമൃത്യു വരിച്ചത്. തദ്ദേശവാസിയായ നീലം ദേവി (17)യാണ് മരിച്ചത്. സാംബ ജില്ലയിലെ ഗ്രാമങ്ങള്‍ക്കുനേരെ പാക് സൈനികര്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഗ്രാമീണര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തിയില്‍ ഇന്ത്യയുടെ 12 സൈനിക പോസ്റ്റുകള്‍ക്കുനേരെയും 20 ഗ്രാമങ്ങള്ക്കുനേരെയും ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.
ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് പാക് സൈന്യം ആക്രമണം തുടങ്ങിയതെന്ന് ജമ്മു പൊലിസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ മന്‍ഹാസ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈനികര്‍ ആക്രമണം നടത്തുമ്പോള്‍ ഗ്രാമീണരെ പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം അറിയിച്ചു.
പാകിസ്താന്റെ മനോഭാവത്തില്‍ ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്കെതിരേ ശക്തമായ തിരിച്ചടി നല്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് ആഹിര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."