മേജര്‍ പോര്‍ട്ട് സംബന്ധിച്ച പുതിയ ബില്‍; തുറമുഖങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമെന്ന് സൂചന
മട്ടാഞ്ചേരി:കേന്ദ്ര സര്‍ക്കാര്‍ പുതിയതായി കൊണ്ട് വരുന്ന മേജര്‍ പോര്‍ട്ട് അതോറിറ്റി ബില്ലിലൂടെ രാജ്യത്തെ മേജര്‍ തുറമുഖങ്ങളെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാന്‍ നീക്കമെന്ന് സൂചന. മേജര്‍ പോര്‍ട്ട് ആക്ടിന് പകരമായുള്ള മേജര്‍ പോര്‍ട്ട് അതോറിറ്റി ബില്‍ 2ഛ16 ന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി കഴിഞ്ഞു.ഇതിലൂടെ കൊച്ചി തുറമുഖം ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന മേജര്‍ തുറമുഖങ്ങളെല്ലാം സ്വകാര്യ മേഖലയിലേക്ക് കൊണ്ട് പോകുവാനുള്ള നീക്കമാണെന്നാണ് ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്.പുതിയ ബില്ലിലൂടെ തുറമുഖങ്ങളുടെ ഘടനാപരമായ മാറ്റം വരുത്തി കമ്പനി വല്‍ക്കരണത്തിന്റെ നീക്കമാണ് നടക്കുന്നത്.പുതിയ നീക്കത്തിലൂടെ കൊച്ചി തുറമുഖത്തിന്റെ ഭൂമി ഉള്‍പ്പെടെ സ്വകാര്യ മേഖലക്ക് കൈമാറാന്‍ രഹസ്യ നീക്കം നടക്കുന്നതായും പറയപ്പെടുന്നു.
മേജര്‍ തുറമുഖങ്ങളുടെ ഘടനാപരമായ മാറ്റം സംബന്ധിച്ച് പാര്‍ലമെന്റിറി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാകും പുതിയ നിയമം. നിലവില്‍ ഇന്ത്യയില്‍ 12 മേജര്‍ തുറമുഖങ്ങളില്‍ ഒരെണ്ണം സ്വകാര്യ മേഖലയിലാണ്. പുതിയ നിയമം നിലവില്‍ വരുന്നതോടൊ തകര്‍ച്ചയില്‍ നില്‍ക്കുന്ന കൊച്ചി തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.നിലവിലുള്ള തുറമുഖ ട്രസ്റ്റ്കള്‍ക്ക് പകരമായി തുറമുഖ അതോറിറ്റി നിലവില്‍ വരും.ഇതോടെ ബോര്‍ഡ് ഓഫ് ട്രസ്റ്റികള്‍ക്ക് പകരം ബോര്‍ഡ് ഓഫ് അതോറിറ്റിയാകും. പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡിന്റെ സ്വയംഭരണാധികാരം ഇതോടെ ഇല്ലാതാകും. പുതിയ നിയമം വരുന്നതോടെ ഇത്തരം അധികാരം സ്വകാര്യ കുത്തകകള്‍ ഏറ്റെടുക്കും. നിലവില്‍ 75,000 ഏക്കര്‍ ഭൂമിയാണ് മേജര്‍ രാജ്യത്തെ മേജര്‍ പോര്‍ട്ടുകളുടെ കൈ വശം ഉള്ളത്.കൊച്ചി തുറമുഖത്ത് മാത്രമായി 2188.3 ഏക്കര്‍ ഭൂമിയുണ്ട്. ഇത്തരത്തില്‍ ഘടനാപരമായ മാറ്റത്തിലൂടെ ഈ ഭൂമികള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള നീക്കമാണ് നടക്കുന്നത്.കൂടാതെ തുറമുഖ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍,റെയില്‍വേ, പ്രതിരോധ വകുപ്പ് എന്നിവര്‍ക്ക് യാതൊരു പങ്കുമില്ലാത്ത അവസ്ഥ വരും. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധങ്ങളെ അവഗണിച്ച് തുറമുഖങ്ങള്‍ പൂര്‍ണ്ണമായും സ്വദേശവിദേശ കുത്തകകളുടെ പിടിയിലാക്കുന്ന കരിനിയമമാണ് കേന്ദ്ര മന്ത്രിസഭ പാസ്സാക്കിയ ബില്ലിലൂടെ നടപ്പാക്കാന്‍ നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.
നിലവില്‍ കൊച്ചി തുറമുഖം അടക്കമുള്ളവ പൊട്രോളിയം ഉല്‍പന്നങ്ങളുടെ ചരക്ക് നീക്കത്തിലാണ് പിടിച്ച് നില്‍ക്കുന്നത്.1991 കാലഘട്ടത്തില്‍ മേജര്‍ പോര്‍ട്ടുകള്‍ 94 % ചരക്ക് വിനിമയം ചെയ്തപ്പോള്‍ 201516 ല്‍ അമ്പത്തിആറ് അര ശതമാനമായി മാറി. നാല്‍പത്തി മൂന്നര ശതമാനം നോണ്‍ മേജര്‍ പോര്‍ട്ടുകള്‍ കൈയ്യടക്കി.ഇത്തരം സാഹചര്യം നിലനില്‍ക്കേ പുതിയ നിയമത്തിലൂടെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കമ്പനിവല്‍ക്കരണം നടപ്പിലാക്കാനാണ് കേന്ദ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.കൊച്ചി തുറമുഖത്തിന്റെ ഉടമ കേന്ദ്ര സര്‍ക്കാരാണ്. കാലങ്ങളായി തുറമുഖത്തെ സംരക്ഷിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കേന്ദ്ര സര്‍ക്കാരിന് നഷ്ടത്തിലായ തുറമുഖത്തെസാമ്പത്തികമായി സഹായിക്കാനാണ് പുതിയ ബില്‍ കൊണ്ട് വരുന്നതെങ്കില്‍ നിലവിലെ ആക്ടില്‍ ഭേദഗതി വരുത്തിയാല്‍ മതിയെന്ന് കൊച്ചിന്‍ പോര്‍ട്ട് എംപ്ലോയിസ് ഓര്‍ഗൈനൈസേഷന്‍ ജനറല്‍ സെക്രട്ടറി സി ഡി നന്ദകമാര്‍ പറഞ്ഞു. നിലവിലെ ആക്ടില്‍ പ്രവര്‍ത്തന സ്വതന്ത്ര്യം വിനിയോഗിക്കാന്‍ മേജര്‍ പോര്‍ട്ട ട്രസ്റ്റ്കളെ അനുവദിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം