എഴുത്തുകാര്‍ എല്ലാ കാലത്തും വേട്ടയാടപ്പെടുന്നു: എം മുകുന്ദന്‍
കാസര്‍കോട്: എഴുത്തുകാര്‍ എല്ലാ കാലത്തും വേട്ടയാടപ്പെടുന്നുണ്ടെന്നു സാഹിത്യകാരന്‍ എം മുകുന്ദന്‍. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രണ്ടുനൂറ്റാണ്ടുകളായി എഴുത്തുകാരെ വേട്ടയാടുകയാണു ഭരണകൂടം. പലര്‍ക്കും പലായനം ചെയ്തതുകൊണ്ടാണു ജീവന്‍ തിരിച്ചുകിട്ടിയത്. എന്നാല്‍ ദൈവങ്ങളെ പേടിക്കാത്തവര്‍ ഇപ്പോള്‍ എഴുത്തുകാരെ ഭയന്നുകഴിയുന്നുണ്ട്. ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു സംവദിക്കുന്നതുകൊണ്ടാണ് എഴുത്തുകാരെ അവര്‍ ഭയക്കുന്നത്.
ഭരണകൂടം എഴുത്തുകാരുടെ നാവറുക്കുന്നതിനു മുന്‍പ് ഓരോരുത്തരും അവരവരുടെ നാവ് ഇന്‍ഷുര്‍ ചെയ്യേണ്ട ഗതികേടിലാണ് ഇപ്പോള്‍. എഴുപതു വയസു കഴിഞ്ഞ തനിക്ക് ഇനി ഇന്‍ഷുര്‍ സാധ്യമല്ലെന്നും ചെറുപ്പക്കാര്‍ നാടിനുവേണ്ടി വാദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."