HOME
DETAILS

സെപ്തംബര്‍ 11ലെ ആക്രമണം; സഊദിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് കോടതി

  
backup
January 24 2018 | 09:01 AM

sept-11-attack-in-soudi-arebia-freed

 

ജിദ്ദ: 2001 സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണത്തില്‍ സഊദിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് കോടതി വിധി.

ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ മുഖേന നല്‍കിയ പരാതിയിലാണ് കോടതി വിധി.

നിയമമനുസരിച്ച് പ്രതിചേര്‍ക്കപ്പെട്ട രാഷ്ട്രം തെളിവ് ഹാജരാക്കണമെന്ന വാദത്തെ തള്ളിയാണ്് കോടതി വിധി. തീവ്രവാദത്തിന് ഏതെങ്കിലും രാജ്യവുമായി പ്രത്യേക ബന്ധമില്ലെന്നില്ല എന്നിരിക്കെ അല്‍ഖാഇദയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണത്തെ ഏതെങ്കിലും രാഷ്ട്രത്തിന് മേല്‍ ചുമത്തുന്നതിന് ന്യായമില്ല.

പ്രശസ്ത അമേരിക്കന്‍ നിയമജ്ഞന്‍ മൈക്കിള്‍ ക്‌ളോഗാണ് സഊദിയെ പ്രതിരോധിക്കാന്‍ കോടതിയില്‍ ഹാജരായത്. സഊദിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്താനും അന്യായമായി പ്രതിചേര്‍ക്കാനുമുള്ള ശ്രമത്തെയാണ് കോടതി വിധി തകര്‍ത്തതെന്ന് സഊദിയിലെ പ്രമുഖ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു.

കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി എന്നാണ് കോടതി വിധിയെ സെപ്തംബര്‍ 11 കേസിന്റെ വിദഗ്ദന്‍ കൂടിയായ സഊദി അഭിഭാഷകന്‍ കാതിബ് അശ്ശമ്മരി പറഞ്ഞത്.

സെപ്തംബര്‍ 11 ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് ലോകത്തിന് നല്ല ബോധ്യമുള്ള സ്ഥിതിക്ക് സഊദിയെ പ്രതിചേര്‍ക്കാന്‍ ന്യായം അവശേഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചതായി വിധിപ്രസ്താവത്തില്‍ പറയുന്നു.

സഊദിയുടെ നിരപരാധിത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയെ ദേശീയ, അന്തര്‍ദേശീയ വേദികള്‍ സ്വാഗതം ചെയ്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago