HOME
DETAILS

നാളികേര ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന; നേട്ടങ്ങള്‍ ലഭിക്കാതെ കര്‍ഷകര്‍

  
backup
February 11 2017 | 02:02 AM

%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%87%e0%b4%b0-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81



കുറ്റ്യാടി: കേരകര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന. എന്നാല്‍ ഉല്‍പ്പാദനക്കുറവും ഇടനിലക്കാരുടെ ചൂഷണവും കാരണം വിലവര്‍ധനവിന്റെ ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ കാലങ്ങലില്‍ നിന്ന് വ്യത്യസ്തമായി സാമാന്യം നല്ലവിലയാണ് നാളികേരത്തിന് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.
 പച്ചതേങ്ങക്ക് നേരത്തെ ഒരുകിലോക്ക് കിട്ടിയിരുന്ന 14രൂപയുടെ സ്ഥാനത്ത് ഇപ്പോള്‍ 31 മുതല്‍ 33രൂപ വരെ  ലഭിക്കുന്നുണ്ട്. ഉണ്ട കൊപ്രയുടെ വില 6000ത്തില്‍ നിന്ന് 9000 രൂപ വരെ വര്‍ധിച്ചു. അടക്ക, റബര്‍ തുടങ്ങിയവയുടെ വിലയും മെച്ചപ്പെട്ട് തുടങ്ങിയത് കാര്‍ഷിക മേഖലയില്‍ ഉണര്‍വേകിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നാളികേര ഉല്‍പാദനത്തിലുണ്ടായ കുറവും മായം കലര്‍ന്ന വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊണ്ട നടപടികളും നാളികേര വിലവര്‍ധനവിന് കാരണമായിട്ടുണ്ട്. നാളികേര ഉല്‍പ്പാദനത്തിലുണ്ടായ വന്‍ കുറവ് കാരണം വിലവര്‍ധനവിന്റെ നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് ലഭാക്കാത്ത സാഹചര്യമാണ് ഉള്ളത്.
സംസ്ഥാനത്ത് ഏറ്റവും മികച്ച നാളികേര ഉല്‍പ്പാദന കേന്ദ്രമായ കുറ്റ്യാടി മലയോരത്തെ തെങ്ങുകള്‍ക്ക് ബാധിച്ച മണ്ഡരി, കൂമ്പ് ചീയല്‍, ചെന്നീരൊലിപ്പ് തുടങ്ങിയ രോഗങ്ങള്‍ കാരണം ലക്ഷക്കണക്കിന് തെങ്ങുകളാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കുറ്റ്യാടി മലയോരത്ത് നിന്ന് വെട്ടിമാറ്റിയത്. തെങ്ങ് കയറ്റത്തിന് തൊഴിലാളികളെ കിട്ടാതായതും കൃഷിപ്പണിയിലുണ്ടായ കൂലിവര്‍ധനവും കാരണം വലിയൊരുവിഭാഗം കര്‍ഷകര്‍ തെങ്ങു കൃഷിയോട് വിട പറയുകയും മറ്റ് തൊഴില്‍ മേഖലകളിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. രോഗംബാധിച്ച് മുറിച്ചു മാറ്റിയ തെങ്ങുകള്‍ക്ക് പകരം തൈകള്‍ വച്ച് പിടിപ്പിക്കാനാവശ്യമായ സഹായങ്ങളൊന്നും സംസ്ഥാന കൃഷിവകുപ്പിന്റെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്നും കര്‍ഷകര്‍ പറയുന്നു.
നാളികേര കൃഷിയെ സംരക്ഷിക്കുന്നതിന് ഓരോകാലത്തും വകുപ്പ് മന്ത്രിമാര്‍ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago