HOME
DETAILS

പരമ്പരാഗത തൊഴിലുകളുടെ നന്മ തേടി കുട്ടികള്‍

  
backup
February 11 2017 | 03:02 AM

%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%be%e0%b4%97%e0%b4%a4-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%a8


ചെറുവത്തൂര്‍: പായമെടയലും കുട്ടനെയ്ത്തും പാളത്തൊപ്പി നിര്‍മാണവും ഉള്‍പ്പെടെ പരമ്പരാഗത അറിവുകളുടെ മേളനവുമായി തൊഴിലറിവു പാഠശാല. സര്‍വശിക്ഷാ അഭിയാന്‍ ചെറുവത്തൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കൂളിയാട് ഗവ. യു.പി സ്‌കൂളിലാണു പാഠശാല സംഘടിപ്പിച്ചത്.
കൈതയും ഈറ്റയും വിദൂര ദേശങ്ങളില്‍ പോയി ശേഖരിച്ച് നാടിന്റെ പഴയ തൊഴില്‍ പാരമ്പര്യത്തെ നിലനിര്‍ത്താന്‍ പാടുപെടുന്ന പഴമക്കാരുടെ അനുഭവ വിവരണ വേദികൂടിയായി ഈ തൊഴിലറിവു പാഠശാല. കൃഷ്ണന്‍ പാം പെരിങ്ങാര, ജാനകി ചാനടുക്കം, ഷീബ എടക്കാനം, അമ്പൂഞ്ഞി, സി നാരായണന്‍ എന്നിവരാണ് തൊഴിലറിവുകള്‍ പകരാനെത്തിയത്. അന്യം നിന്നുപോകുന്ന പരമ്പരാഗത തൊഴിലറിവുകള്‍ തിരികെപ്പിടിക്കുന്നതിനും അവയുടെ സ്ഥാനം വളരെ ഉയര്‍ന്നതാണെന്ന് ബോധ്യപ്പെടുത്താനും ഇത്തരം തൊഴിലുകളുടെ മാഹാത്മ്യം ഊട്ടിയുറപ്പിക്കുന്നതിനുമാണ് പാഠശാല ഒരുക്കിയത്.
നാട്ടുപയമ, ഡോക്യുമെന്ററി പ്രദര്‍ശനം, തൊഴില്‍ശാല സന്ദര്‍ശനം, ഓലമെടയല്‍ പരിശീലനം എന്നിവയും നടന്നു. പാഠശാല കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ കരുണാകരന്‍ അധ്യക്ഷനായി. വികസന സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ എം.വി ഗീത കൈത്തൊഴില്‍ വിദഗ്ധരെ ആദരിച്ചു. കെ മുരളി, മനോജ് മാത്യു, പി.വി ഉണ്ണിരാജന്‍, പി വേണുഗോപാലന്‍, പി.കെ സരോജിനി, പി സ്‌നേഹലത, എം.എസ് ഇന്ദുലേഖ, എ സുഹ്‌റാബി, ടി.എം മുംതാസ്, കെ ചന്ദ്രന്‍, കെ.വി ലളിത, എം.വി വിജയന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago