പുന്നപ്പാല ശിവക്ഷേത്രത്തിലെ വിശ്രമമന്ദിരം ഉദ്ഘാടനം ചെയ്തു
വണ്ടൂര്‍: പുന്നപ്പാല ശിവക്ഷേത്രത്തിലെ വിശ്രമമന്ദിരം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പിന്റെ തീര്‍ഥാടന ടൂറിസത്തിലുള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് മന്ദിരം നിര്‍മിച്ചത്. തീര്‍ഥാടനത്തിനെത്തുന്ന സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ളവര്‍ക്ക് വിശ്രമത്തിനും മറ്റുമുള്ള സൗകര്യങ്ങളാണ് മന്ദിരത്തിലുള്ളത്.
മന്ദിരത്തിന്റെ പണി പൂര്‍ത്തീകരിക്കുവാന്‍ മൂന്നു ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. തന്ത്രി കെ.എ ദാമോദരന്‍ നമ്പൂതിരിപ്പാടിനേയും സുകുമാരനേയും ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ കോമളവല്ലി, സതീദേവി, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ കൃഷ്ണന്‍കുട്ടി, ഡി.ടി.പി.സി സെക്രട്ടറി സുന്ദരന്‍, രവി, വാര്‍ഡ് അംഗം എം രാജഗോപാലന്‍, കെ.പി രവീന്ദ്രന്‍, ടി.പി ഗോപാലകൃഷ്ണന്‍, റഷീദ് കുരിക്കള്‍, പി കൃഷ്ണന്‍, ടി മണികണ്ഠന്‍, പി ഉണ്ണികഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ശുദ്ധികലശവും ചോരശാന്തി
ഹോമവും നടത്തുന്നു
വണ്ടൂര്‍: വാണിയമ്പലം പാറയിലെ ബാണാപുരം ശ്രീത്രിപുര സുന്ദരി ദേവീക്ഷേത്രത്തില്‍ ശുദ്ധികലശവും ചോരശാന്തി ഹോമവും നടത്തും. 20, 21 തിയതികളിലായി തന്ത്രി അണ്ടലാടി മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗണപതി പൂജ, പ്രസാദ ശുദ്ധി, വാസ്തുബലി, രക്ഷോഘ്‌നഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമഎന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."