കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
അങ്കണവാടിക്ക് ശിലയിട്ടു
കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡില്‍ വിദ്യാലക്ഷ്മി അംഗന്‍വാടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ശിലയിട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബി.ജി.വിഷ്ണു മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ.ഗിരിജ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജിസിനി ഷാജി, അഖില വേണി, വാര്‍ഡ് മെമ്പര്‍ സീന സജീവന്‍, അങ്കണവാടി ടീച്ചര്‍ സുനിത, ആരിഫ റാഫി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. തൃതല പഞ്ചായത്തുകളുടെയും മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് പതിമൂന്നാം നമ്പര്‍ ഭാവന അംഗന്‍വാടിക്ക് ശിലയിട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി . ജില്ലാ പഞ്ചായത്തംഗം ബി.ജി വിഷ്ണു മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന വിശ്വന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി സതീഷ്, പഞ്ചായത്ത് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗീത മോഹന്‍ദാസ്, ടി.വി മനോഹരന്‍, രഞ്ജിനി സത്യന്‍, വാര്‍ഡ് മെമ്പര്‍ പി.എ അബ്ദുല്‍ ജലീല്‍, സി.എസ് രാജന്‍ സംസാരിച്ചു. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 5 ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ 3 ലക്ഷവും സാമൂഹ്യ ക്ഷേമവകുപ്പിന്റെ 2 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്.
ബോധവല്‍ക്കരണ പരിപാടി
പുന്നയൂര്‍ക്കുളം: സിസ്റ്റഡ് സംഘടിപ്പിച്ച ഊര്‍ജ ബോധവല്‍ക്കരണ പരിപാടി ഊര്‍ജ കിരണ്‍ കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.ധനീപ് അധ്യക്ഷനായി. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.ഭാസ്‌കരന്‍, യു.എം.ഫാരിഖ്, എ.എം അലാവുദ്ദീന്‍,സെക്രട്ടറി കെ.വി.ലത,സി സ്റ്റഡ് ജില്ലാ കോഓഡിനേറ്റര്‍ എസ്.പ്രീതി എന്നിവര്‍ സംസാരിച്ചു. ഇ.എം.സി ഫാക്കല്‍റ്റി കെ.ജെ നിമ്മി, കോഓഡിനേറ്റര്‍ ജയരാജ് എന്നിവര്‍ ക്ലാസെടുത്തു.
വാര്‍ഷികം
മറ്റത്തൂര്‍: ഇഞ്ചക്കുണ്ട് ലൂര്‍ദ്പുരം ഗവ.യു പി സ്‌കൂളില്‍ 56-ാം വാര്‍ഷികവും പി.ടി.എ മാതൃ സംഗമ ദിനവും ആഘോഷിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീല തിലകന്‍ ഉദ്്ഘാടനം ചെയ്തു. വാര്‍ഡ് അംഗം റജി ജോര്‍ജ് അധ്യക്ഷയായി. ഊര്‍ജ്ജ സംരക്ഷണത്തിനുള്ള ഉപകരണങ്ങളുടെ ഉദ്ഘാടനം ബിന്‍സാദ് നിര്‍വഹിച്ചു.
വാര്‍ഡ് അംഗം സുബൈദ വിനോദ്കുമാര്‍, പി.ടി.എ പ്രസിഡന്റ് എ .ആര്‍ പ്രകാശന്‍, ഷൈനി ജോയ്, ജോണ്‍ ഔസെഫ്, ടി.പി ദൃശ്യ സ്റ്റാഫ് പ്രതിനിധി കെ.പി രമണി സംസാരിച്ചു. പ്രധാനാധ്യാപിക പി .എല്‍ ആഗ്‌നസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.കെ വാസന്തി നന്ദിയും പറഞ്ഞു.
സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം
എരുമപ്പെട്ടി: എരുമപ്പെട്ടി മങ്ങാട് ആര്‍.സി.സി.എല്‍.പി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജെയ്‌സണ്‍ തെക്കുംപുറം നിര്‍വഹിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ മുഖ്യാതിഥിയായി.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.എം ഷൈല, വാര്‍ഡ് മെമ്പര്‍ സി.വി ജെയ്‌സന്‍, പി.ടി.എ.പ്രസിഡന്റ് കെ.എഫ്.ജോണ്‍സണ്‍, പ്രധാന അധ്യാപിക മേഗി ജോസഫ് പങ്കെടുത്തു.
അനുസ്മരണ സമ്മേളനം
വെങ്കിടങ്ങ് : തൊയക്കാവ്. സി.പി.എം വെങ്കിടങ്ങ് ലോക്കല്‍ കമ്മിറ്റി അംഗവും വെങ്കിടങ്ങ് പഞ്ചായത്ത് ഉള്‍നാടന്‍ മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമായിരിക്കെ മരണപ്പെട്ട എന്‍. കെ.തിലകന്‍ അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്. ഐ കേന്ദ്ര കമ്മിറ്റി അംഗം വി. പി. റെജീന ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.ഐ സുരേഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."