HOME
DETAILS
MAL
ഫിയോക്കിന്റെ യോഗത്തില്‍ ദിലീപ് പങ്കെടുത്തു
backup
January 30 2018 | 21:01 PM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന് ദിലീപ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ആദ്യ ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്തു. സംഘടനയിലെ സാധാരണ അംഗം എന്ന നിലയിലാണ് ദിലീപ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. കേസില്‍ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പാണ് തിയേറ്റര്‍ ഉടമകള്‍ക്കായി ദിലീപ് പുതിയ സംഘടനയുണ്ടാക്കിയത്. പ്രസിഡന്റ് സ്ഥാനമായിരുന്നു സംഘടനയില്‍ ദിലീപിന്. എന്നാല്‍ അറസ്റ്റിലായതോടെ പ്രസിഡന്റ് സ്ഥാനം ആന്റണി പെരുമ്പാവൂരിന് കൈമാറുകയായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോള്‍ വീണ്ടും പ്രസിഡന്റാക്കാന്‍ ശ്രമം നടന്നെങ്കിലും ദിലീപ് നിരസിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."