HOME
DETAILS

ഭൂമിയിടപാട്: ക്രമക്കേട് സമ്മതിച്ച് കര്‍ദിനാള്‍ ആലഞ്ചേരി

  
backup
January 31, 2018 | 10:11 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9f%e0%b5%8d

കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയില്‍ നടന്ന സ്ഥലമിടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സ്ഥലമിടപാട് സംബന്ധിച്ച് അന്വേഷിക്കാന്‍ അതിരൂപത നിയോഗിച്ച കമ്മിഷന് എഴുതി നല്‍കിയ മറുപടിയിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രമക്കേടു സംഭവിച്ചതായി ഏറ്റു പറഞ്ഞിരിക്കുന്നത്.
സ്ഥലമിടപാടുമായി ബന്ധപ്പെട്ട് അന്വേഷണകമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ രൂക്ഷ വിമര്‍ശനമാണുള്ളത്. മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ എന്നിവര്‍ക്കും കടുത്ത വിമര്‍ശനമുണ്ട്. അഞ്ചിടത്തെ സ്ഥലങ്ങള്‍ 36 കഷ്ണങ്ങളായി വിറ്റതില്‍ ഒപ്പിട്ടിരിക്കുന്നത് മേജര്‍ ആര്‍ച്ച് ബിഷപ്പാണ്. അതിനാല്‍ അദ്ദേഹം നേരിട്ട് ഇടപെട്ടുവെന്ന് വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യ വില്‍പ്പന നടന്നത് ആലോചനാ സമിതിയില്‍ ആലോചിക്കുകപോലും ചെയ്യാതെയാണ്. അങ്കമാലി മറ്റൂരില്‍ മെഡിക്കല്‍ കോളജിന് സ്ഥലം വാങ്ങുന്നതില്‍ മുഖ്യപങ്കുവഹിച്ചത് അദ്ദേഹമാണ്. 36 സ്ഥലങ്ങള്‍ വില്‍ക്കുന്നതിലൂടെ 27.17 കോടി രൂപ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍, ആധാരപ്രകാരം 13,51,44,260 രൂപയെയുള്ളൂ. അതില്‍ത്തന്നെ കൈയില്‍ കിട്ടിയത് 9,13,36,600 രൂപ മാത്രം. പണം പൂര്‍ണമായി ലഭിക്കാതെ മേജര്‍ ആര്‍ച്ച് ബിഷപ് ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്തത് സങ്കടകരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദേവികുളത്തും കോട്ടപ്പടിയിലും സ്ഥലം വാങ്ങുന്ന കാര്യം മേജര്‍ ആര്‍ച്ച് ബിഷപ്, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫിനാന്‍സ് ഓഫിസര്‍ ഫാ. ജോഷി പുതുവ എന്നിവര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. കൂരിയയിലോ സഹായ മെത്രാന്‍മാരുമായോ ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.
അതിരൂപതാ സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫിസ് (ഐകോ) വഴി 10 കോടി വായ്പയെടുത്തത് ഐകോ പ്രസിഡന്റുകൂടിയായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പോലും അറിയാതെയാണ്.
മേജര്‍ ആര്‍ച്ച് ബിഷപ് സീറോ മലബാര്‍ സഭയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള പല നിയമങ്ങളും അദ്ദേഹം തന്നെ പലതവണ തെറ്റിച്ചതായി കാണാമെന്നും സ്ഥലമിടപാടുകാരന്‍ സാജുവിനെ ഫിനാന്‍സ് ഓഫിസര്‍ക്ക് പരിചയപ്പെടുത്തിയത് മാര്‍ ആലഞ്ചേരിയാണെന്നും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന വൈദിക സമ്മളനത്തിനു പിന്നാലെയാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇതിനിടെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട് എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയ ഹരജിയില്‍ സാക്ഷിപ്പട്ടികയിലുള്ള വൈദികരും മെത്രാന്‍മാരും ഇന്നലെ മൊഴി നല്‍കാന്‍ എത്തിയില്ല. മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ കേസ് വേറൊരു ദിവസത്തേക്ക് മാറ്റണമെന്ന് ഇവര്‍ അഭിഭാഷകര്‍ മുഖേന കോടതിയില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  a day ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  a day ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  a day ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  a day ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  a day ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  a day ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  a day ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  a day ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  a day ago