HOME
DETAILS

സഊദിയില്‍ അനധികൃത വിസകള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് കനത്ത പിഴ

  
backup
February 01 2018 | 06:02 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%95%e0%b4%b3%e0%b5%8d

 

ജിദ്ദ: സഊദിയിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിസകള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ലഭിക്കുമെന്ന് മന്ത്രാലയ മുന്നറിയിപ്പ്. ഇവര്‍ക്ക് പിടിക്കപ്പെട്ടാല്‍ 50,000 റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

അതേസമയം ആശ്രിത വിസയിലുള്ളവരെ ജോലിക്കു വെക്കുന്ന സ്ഥാപനത്തിന് 25,000 റിയാല്‍ പിഴ ഈടാക്കാനും തീരുമാനമായി. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം നല്‍കുന്ന വിസകള്‍ അനധികൃതമായി വില്‍പ്പന നടത്തുന്നവര്‍ക്ക് വിസ ഒന്നിന് 50,000 റിയാല്‍ വീതം പിഴ ചുമത്തുക. വിസ കച്ചവടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും.

മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ, ആശ്രിത വിസയിലുള്ളവരെ ജോലിക്കു വെക്കല്‍, വ്യാജ വിവരങ്ങള്‍ നല്‍കി തൊഴില്‍ മന്ത്രാലയ സേവനങ്ങള്‍ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കു 25,000 റിയാല്‍ പിഴ ചുമത്തും.

സ്വദേശി വനിതകള്‍ക്കായി പരിമിതപ്പെടുത്തിയ തൊഴിലുകളില്‍ പുരുഷന്മാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ. വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടോ ഇഖാമയോ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡോ തൊഴിലാളിയുടെ അനുമതിയില്ലാതെ സൂക്ഷിക്കുന്ന തൊഴിലുടമയില്‍ നിന്ന് ഓരോ തൊഴിലാളിക്കും 2000 റിയാല്‍ വീതവും പിഴ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago